ഹാ​രി കെ​യ്ന്‍ നേ​ഷ​ന്‍ ലീ​ഗി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ല്‍

നേ​ഷ​ന്‍സ് ലീ​ഗി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ലേ​ക്ക് പ​രി​ക്കേ​റ്റ നാ​യ​ക​ന്‍ ഹാ​രി കെ​യ്‌​നെ ഉ​ള്‍പ്പെ​ടു​ത്തി. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ആ​ദ്യ​പാ​ദ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ കാ​ലി​നു പ​രി​ക്കേ​റ്റ​ശേ​ഷം ഇ​തു​വ​രെ കെ​യ്‌​ന് ക​ളി​ക്ക​ള​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്താ​നാ​യി​ട്ടി​ല്ല.

പ്രാ​ഥ​മി​ക നേ​ഷ​ന്‍സ് ലീ​ഗി​ന്‍റെ സെ​മി ഫൈ​ന​ലി​ല്‍ നെ​ത​ര്‍ല​ന്‍ഡ്‌​സാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ള്‍. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ ക​ളി​ക്കു​ന്ന ലി​വ​ര്‍പൂ​ള്‍-​ടോ​ട്ട​നം ടീ​മി​ലെ ഒ​മ്പ​ത് പേ​രാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ 27 അം​ഗ ടീ​മി​ലു​ള്ള​ത്. ചെ​ല്‍സി​യു​ടെ മ​ധ്യ​നി​ര​താ​രം റൂ​ബ​ന്‍ ലോ​ഫ്റ്റ​സ് ചീ​ക്കി​ന് ടീ​മി​ല്‍ സ്ഥാ​നം ന​ഷ്ട​മാ​യി. പ​രി​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.

ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ല്‍ ക​ളി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെ​യ്‌​നെ​ന്നും അ​ദ്ദേ​ഹ​ത്തി​നാ​യി ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​കയാ​ണെ​ന്നും പ​രി​ശീ​ല​ക​ന്‍ ഗാ​ര​ത് സൗ​ത്‌​ഗേ​റ്റ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ എ​ന്തെ​ങ്കി​ലും പ​റ​യാ​നാകൂവെ​ന്നും പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു.

ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​നു പു​റ​മെ യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലി​ല്‍ ചെ​ല്‍സി​യും ആ​ഴ്‌​സ​ണ​ലും ഏ​റ്റു​മു​ട്ടു​ന്ന​തു​കൊ​ണ്ട് സൗ​ത്ത്‌​ഗേ​റ്റി​ന് ഇം​ഗ്ലീ​ഷ് ടീ​മി​ലേ​ക്കു ക​ളി​ക്കാ​രെ ല​ഭി​ക്കാ​ന്‍ കു​റ​ച്ചു സ​മ​യ​മേ ല​ഭി​ക്കൂ. ജൂ​ണ്‍ മൂ​ന്നി​നു​ശേ​ഷ​മേ ഇ​വ​രെ​ല്ലാം ഒ​ന്നി​ക്കൂ.

Related posts