സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​ര​ങ്ങ് വാ​ഴു​ന്ന പു​തു​രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ ജാ​ഗ്ര​ത​കു​റ​വി​ന് വ​ലി​യ വി​ല​യാ​ണ് ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്; സ​മ​രാ​ഗ്നി വേ​ദി​യി​ലെ ദേ​ശീ​യ​ഗാ​ന വി​വാ​ദ​ത്തെ വി​മ​ർ​ശി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഹാ​രി​സ് മു​ദൂ​ർ

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രാ​ഗ്നി വേ​ദി​യി​ൽ ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ച് പാ​ടി​യ സം​ഭ​വ​ത്തി​ൽ നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് മു​ദൂ​ർ. സ്റ്റേ​ജും മൈ​ക്കും പൊ​തു​ജ​നം വ​ലി​യ സം​ഭ​വ​മാ​ക്കു​ന്നി​ല്ലെ​ന്ന തി​രി​ച്ച​റി​വ് നേ​താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​വ​ണ​മെ​ന്നും, നേ​താ​ക്ക​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വി​ന് ക​ന​ത്ത വി​ല​യാ​ണ് ന​ൽ​കേ​ണ്ടി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഫേ​സ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

നേ​തൃ​ത്വം എ​ന്ന​ത് ഒ​രു​പാ​ട് ചേ​രു​വ​ക​ൾ അ​ട​ങ്ങി​യ​താ​ണ്. പു​തി​യ കാ​ല​ഘ​ട്ട​മാ​ണ​ന്ന് മ​ന​സി​ലാ​ക്കി അ​തി​ന​ന​സ​രി​ച്ച് പാ​ക​പ്പെ​ടു​ത്ത​ലു​ക​ളും നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. സ്റ്റേ​ജും മൈ​ക്കു​മൊ​ന്നും പു​തി​യ​കാ​ല​ഘ​ട്ട​ത്തി​ലെ രാ​ഷ്ട്രീ​യ​ത്തി​ൽ പൊ​തു​ജ​നം വ​ലി​യ​സം​ഭ​വ​മാ​ക്കി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന തി​രി​ച്ച​റി​വ് നേ​തൃ​ത്വ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​ര​ങ്ങ് വാ​ഴു​ന്ന പു​തു​രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ ജാ​ഗ്ര​ത​കു​റ​വി​ന് വ​ലി​യ വി​ല​യാ​ണ് ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്. ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്ന​ത് പോ​ലെ എ​ന്‍റെ ത​ല എ​ന്‍റെ ഫി​ഗ​ർ കാ​ല​മൊ​ക്കെ കാ​റ്റി​ൽ പ​റ​ന്നു​പോ​യി​ട്ടു​ണ്ട്, അ​റി​വും ഇ​ട​പെ​ട​ലും അ​വ​ത​ര​ണ​വും വ​ഴി​യൊ​രു​ക്കു​ന്ന പു​തു​രാ​ഷ്ട്രീ​യ​മാ​ണ് ജ​ന​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്ന​ത്.

ആ​ത്മ​വി​ശ്വാ​സ​വും പ്രാ​പ്തി​യും ക​ഴി​വു​മു​ള്ള​വ​നെ ഒ​രു​കു​റ്റി​യി​ലും ത​ള​ച്ചി​ടാ​ൻ ക​ഴി​യാ​ത്ത സ​ത്യ​മാ​യി മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് രാ​ഷ്ട്രീ​യം. അ​ല്ലാ​ത്ത​വ​ർ സ്റ്റേ​ജി​ൽ താ​മ​സ​മാ​ക്കി​യും മൈ​ക്കി​ന് മു​ന്നി​ൽ കി​ട​ന്നു​റ​ങ്ങി​യും അ​ഭ്യാ​സം തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. പ​റ​യാ​തെ വ​യ്യ. ഹാ​രി​സ് മൂ​തൂ​ർ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment