അഭിനന്ദിക്കാം… ഈ മിടുക്കിയെ..! ക​ഠി​നാ​ധ്വാ​ന​ത്തി​നു മുമ്പില്‍ ത​ട​സ​ങ്ങ​ൾ വ​ഴി​മാ​റി; ഹ​രി​ത ഇ​നി ഡോ. ​ഹ​രി​ത

വെ​ള്ള​രി​ക്കു​ണ്ട്: ക​ഠി​നാ​ധ്വാ​ന​ത്തി​ന് മു​ന്നി​ൽ പ​രി​മി​തി​ക​ൾ ത​ട​സ​മാ​യി​ല്ല. വെ​ള്ള​രി​ക്കു​ണ്ട് കൂ​ളി​പ്പാ​റ​യി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ​യും ബാ​ലാ​മ​ണി​യു​ടെ​യും മ​ക​ൾ ഹ​രി​ത രാ​മ​കൃ​ഷ്ണ​ൻ ഇ​നി ഡോ​ക്ട​ർ.

പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നും ഡോ​ക്ട​ർ എ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യി മാ​റി​യ ഹ​രി​ത ഇ​പ്പോ​ൾ ഭീ​മ​ന​ടി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​ൻ​സി​യു​ടെ ഭാ​ഗ​മാ​യി പ്രാ​ക്ടീ​സ് ന​ട​ത്തു​ന്നു.

പാ​ല​ക്കാ​ട് അ​ഹ​ല്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​മാ​ണ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​വേ​ട്ടു​വ സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ എ​ന്ന നേ​ട്ട​വും ഹ​രി​ത​ക്ക് സ്വ​ന്തം.

വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി ലാ​യി​രു​ന്നു പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് പ​ര​വ​ന​ടു​ക്കം എം​ആ​ർ​എ​സി​ൽ പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം എ​ൻ​ട്ര​ൻ​സ് എ​ഴു​തി ആ​യു​ർ​വേ​ദ​പ​ഠ​ന​ത്തി​ന്ചേ​ർ​ന്നു.

സ​ഹോ​ദ​ര​ൻ ഹ​രി​കൃ​ഷ്ണ​ൻ വെ​ള്ള രി​ക്കു​ണ്ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്.

Related posts

Leave a Comment