കോ​ടി​യേ​രി ബാലകൃഷ്ണന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ? നേതാക്കള്‍ ചെന്നൈയിലേക്ക്‌! സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ ഇ​ന്ന് വൈ​കി​ട്ട് ത​ന്നെ ചെ​ന്നൈ​യി​ൽ എ​ത്തും

കോ​ട്ട​യം: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നില ഗു​രു​ത​ര​മെ​ന്ന് അ​ഭ്യൂ​ഹം.

എ​ന്നാ​ൽ ഇ​ക്കാ​ര്യം ഔദ്യോ​ഗി​ക​മാ​യി പാ​ർ​ട്ടി​യോ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന യൂ​റോ​പ്യ​ൻ യാ​ത്ര റ​ദ്ദാ​ക്കി ഞാ​യ​റാ​ഴ്ച കോ​ടി​യേ​രി​യെ കാ​ണാ​ൻ ചെ​ന്നൈ​യ്ക്ക് പോ​കു​മെ​ന്ന് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ​ര​ക്കു​ന്ന​ത്.

ഇ​ന്ന് രാ​ത്രി മു​ഖ്യ​മ​ന്ത്രി ഫി​ൻ​ല​ൻ​ഡി​ലേ​ക്ക് പു​റ​പ്പെ​ടാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ യാ​ത്ര അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന് വൈ​കി​ട്ട് ത​ന്നെ ചെ​ന്നൈ​യി​ൽ എ​ത്തും. രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലേ​ക്ക് തി​രി​ച്ചു.

അർബുദരോഗ ബാധിതനായ കോടിയേരിയെ ഓ​ഗ​സ്റ്റ് 29-നാ​ണ് എ​യ​ർ ആം​ബു​ല​ൻ​സി​ൽ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സം​ഘ​വും ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി ഒ​ഴി​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

15 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കാ​യാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment