ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് കി​ട്ടി ക​രു​ണ​യു​ടെ കൈ​ത്താങ്ങ്! സ്വ​ന്ത​മാ​യി വീ​ടു​പോ​ലു​മി​ല്ലാ​ത്ത ഹ​ർ​ഷാ​ദി​ന്‍റെ വേ​ർ​പാ​ട് കു​ടും​ബ​ത്തെ മാ​ത്ര​മ​ല്ല ഒ​രു ഗ്രാ​മ​ത്തേ​യും ക​ര​യി​പ്പി​ച്ചു

കാ​ട്ടാ​ക്ക​ട : രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ ആ​നി​മ​ൽ കീ​പ്പ​റാ​യി​രു​ന്ന ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​ടു​വി​ൽ സ​ർ​ക്കാ​ർ കാ​രു​ണ്യം.

ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബം വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ടു​പോ​ലു​മി​ല്ലാ​ത്ത ഹ​ർ​ഷാ​ദി​ന്‍റെ വേ​ർ​പാ​ട് കു​ടും​ബ​ത്തെ മാ​ത്ര​മ​ല്ല ഒ​രു ഗ്രാ​മ​ത്തേ​യും ക​ര​യി​പ്പി​ക്കു​ക​യും മ​ന്ത്രി​മാ​ർ അ​ട​ക്കം ഇ​വി​ടെ എ​ത്തി സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഹ​ർ​ഷാ​ദി​ന്‍റെ മ​ര​ണം കു​ടം​ബ​ത്തെ തീ​ർ​ത്തും അ​നാ​ഥ​മാ​ക്കി​യെ​ന്ന വി​വ​രം ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. .പ​തി​നേ​ഴ് വ​ർ​ഷ​മാ​യി മൃ​ഗ​ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഹ​ർ​ഷാ​ദ്.

ഇ​തി​നി​ടെ താ​ത്കാ​ലി​ക ജോ​ലി​ക്കാ​രെ പ​ല​രെ​യും സ്ഥി​ര​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഹ​ർ​ഷാ​ദി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ആ​യി​ല്ല. ഒ​ടു​വി​ൽ വി​ഷ​പാ​മ്പു​ക​ൾ​ക്ക് ന​ടു​വി​ൽ ക​യ​റി സ​മ​രം ന​ട​ത്തി​യാ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ജോ​ലി​യി​ൽ സ്ഥി​ര​ത നേ​ടി​യ​ത്.

ജോ​ലി​ക്കി​ട​യി​ൽ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​വും ചീ​ങ്ക​ണ്ണി​യു​ടെ ആ​ക്ര​മ​ണ​വും ഒ​ക്കെ നേ​രി​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​പാ​ല​നം​മൂ​ലം മൃ​ഗ​ങ്ങ​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ഒ​ക്കെ ഓ​രോ നീ​ക്ക​വും ഹ​ർ​ഷാ​ദി​ന് അ​റി​യാ​മാ​യി​രു​ന്നു.

കൂ​ട് വൃ​ത്തി​യാ​ക്കി തി​രി​കെ ഇ​റ​ങ്ങു​ന്ന​തി​നി​ടെ രാ​ജ​വെ​മ്പാ​ല ക​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ടി​യേ​റ്റി​ട്ടും പാ​മ്പ് പു​റ​ത്തു ചാ​ടി മ​റ്റു​ള്ള​വ​ർ​ക്ക് അ​പ​ക​ടം വ​രാ​തി​രി​ക്കാ​ൻ കൂ​ടു ഭ​ദ്ര​മാ​യി പൂ​ട്ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ക​ടി​യേ​റ്റ​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​യു​ന്ന​തും പി​ന്നാ​ലെ കു​ഴ​ഞ്ഞ് വീ​ണ​തും. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​റെ ബാ​ദ്ധ്യ​ത​യു​ള്ള ഈ ​കു​ടും​ബം ഇ​നി​യെ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ സ​ർ​ക്കാ​ർ ക​നി​യു​ക​യും ചെ​യ്തു.

Related posts

Leave a Comment