സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യെ പ​ഞ്ഞി​ക്കി​ട്ട് മ​റ്റ് അ​ധ്യാ​പി​ക​മാ​ര്‍ ! സം​ഭ​വം വി​ദ്യാ​ര്‍​ഥി​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ…

പാ​റ്റ്‌​ന: ബി​ഹാ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യെ ത​ല്ലി​ച്ച​ത​ച്ച് ര​ണ്ട് അ​ധ്യാ​പി​ക​മാ​ര്‍. പാ​റ്റ്ന​യി​ലാ​ണു സം​ഭ​വം.

പ്ര​ധാ​നാ​ധ്യാ​പി​ക കാ​ന്തി​കു​മാ​രി​യെ അ​നി​താ​കു​മാ​രി​യും മ​റ്റൊ​രു അ​ധ്യാ​പി​ക​യും ചേ​ര്‍​ന്നു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ മു​റി​യി​ലെ ജ​നാ​ല അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ച്ച​ത്.

വാ​ക്കു​ത​ര്‍​ക്ക​ത്തി​നു പി​ന്നാ​ലെ കാ​ന്തി​കു​മാ​രി ക്ലാ​സ് മു​റി​യി​ല്‍​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി. പി​ന്നാ​ലെ​വ​ന്ന അ​നി​താ​കു​മാ​രി ഇ​വ​രെ ചെ​രി​പ്പു​കൊ​ണ്ട് അ​ടി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു അ​ധ്യാ​പി​ക​യും സം​ഘ​ട​ന​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​തോ​ടെ സം​ഭ​വം കൂ​ട്ട​ത്ത​ല്ലാ​യി മാ​റി. കാ​ന്തി​കു​മാ​രി​യെ ഇ​വ​ര്‍ നി​ല​ത്തു മ​റി​ച്ചി​ട്ടു ചെ​രി​പ്പി​ന് അ​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു.

ഈ ​അ​ധ്യാ​പി​ക​മാ​രും പ്ര​ധാ​നാ​ധ്യാ​പി​ക​യും ത​മ്മി​ല്‍ വ​ഴ​ക്കു നി​ല​നി​ന്നി​രു​ന്ന​താ​യി ബ്ലോ​ക്ക് എ​ഡ്യു​ക്കേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ന​രേ​ഷ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment