മോ​ഷ്ടാ​വെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു ! ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച യു​വാ​വ് മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മോ​ഷ്ടാ​വെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മും​ബൈ​യി​ലെ ബോ​റി​വ​ലി ഈ​സ്റ്റി​ലാ​ണു സം​ഭ​വം. പ്ര​വീ​ണ്‍ ല​ഹാ​നെ എ​ന്ന​യാ​ളാ​ണു മ​രി​ച്ച​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണു ജ​ന​ക്കൂ​ട്ടം ഇ​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

ക​സ്തൂ​ര്‍​ബ മാ​ര്‍​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ പ്ര​വീ​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​വീ​ണ്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ പ്ര​വീ​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ച്ചു​വെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പ്ര​വീ​ണി​നെ മ​ര്‍​ദി​ച്ച​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​വീ​ണി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു

Related posts

Leave a Comment