ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പൊള്ളലേറ്റു! സംഭവം മെല്‍ബണിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ; പൊട്ടിത്തെറിച്ചത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണ്‍

imrs.phpയാത്രയ്ക്കിടയില്‍ ഹെഡ് ഫോണ്‍ അല്ലെങ്കില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണധികവും. ഇത്തരത്തില്‍ വിമാനയാത്രയ്ക്കിടയില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിരുന്ന യുവതിയ്ക്ക് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണാണ് പൊട്ടിത്തെറിച്ചത്. ബീജിങ്ങില്‍ നിന്നും മെല്‍ബണിലേക്ക് പോകുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫ്‌ളൈറ്റ് ഉയര്‍ന്ന് രണ്ടുമണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് സാരമായ പൊള്ളലേറ്റു. ഇതിന് പുറമെ തലമുടിക്ക് തീ പിടിക്കുകയും ചെയ്തു.

സ്ഫോടനത്തെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് തീപടര്‍ന്നുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഫോണിന്റെ വയര്‍ പുറത്തേക്ക് എറിഞ്ഞെങ്കിലും ഹെഡ് ഫോണിനും അതിന്റെ കേബിളിനും പിടിച്ചിരുന്ന തീ കെട്ടിരുന്നില്ല. നിലത്ത് കിടന്നും ചെറുതായി പൊട്ടിത്തെറിച്ചു കൊണ്ട് കത്തിയ ഉപകരണം വെള്ളത്തില്‍ മുക്കിയാണ് അണച്ചത്. ഹെഡ്ഫോണിന്റെ ബാറ്ററിയും കവറും ഉരുകി വിമാനത്തിന്റെ നിലത്ത് ഒട്ടിപിടിച്ച നിലയില്‍ ആയിരുന്നു. ബാറ്ററി പൊട്ടിത്തറിച്ചതാണ് ഈ അപകടത്തിന് കാരണമെന്ന് വിലയിരുത്തുന്നു. വിമാനത്തില്‍ വച്ചുതന്നെ യുവതിയ്ക്ക് പ്രഥമിക ശുശ്രൂഷകള്‍ നല്‍കുകയായിരുന്നു.

Related posts