വാസ്കുലാർ സർജറി (2); പ്രമേഹപാദ സംരക്ഷണത്തിനും പക്ഷാഘാതം തടയാനും വാസ്കുലാർ സർജറി


പ്ര​മേ​ഹം പ​ഴ​കു​ന്പോ​ൾ സ്പ​ർ​ശ​ന​ശേ​ഷി കു​റ​യു​ന്നു. ഇ​ത് അം​ഗ​വൈ​ക​ല്യം, പ​ഴു​പ്പ്, ജീ​വ​ഹാ​നി എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പ്ര​മേ​ഹരോ​ഗിക്ക് ത​രി​പ്പ്, വേ​ദ​ന, ത​ഴ​ന്പ്, വി​ള്ള​ൽ, ചൂ​ട് ത​ണുപ്പ് തി​രി​ച്ച​റി​യാ​നാകാ​ത്ത ത്വ​ക്ക്, സ്പ​ർ​ശ​ന​ശേ​ഷി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ, ചെ​രി​പ്പു​ക​ൾ ഉൗ​രി​പ്പോകു​ക, വ്ര​ണ​ങ്ങ​ൾ എ​ന്നി​വ സാ​ധാ​ര​ണ​യാ​ണ്.

ഇ​തോ​ടു കൂ​ടെ ര​ക്ത ത​ട​സവുമു​ണ്ടെ​ങ്കി​ൽ കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത വ​ലു​താ​ണ്. വാ​സ്​കു​ല​ർ സ​ർ​ജ​റി​യിലൂടെ ര​ക്ത​ക്കു​ഴ​ൽ ത​ട​സനി​വാ​ര​ണം സാധ്യമാണ്. അങ്ങനെ പാ​ദ​സം​ര​ക്ഷ​ണവും കാ​ലു​ക​ളുടെ സംരക്ഷണവും ഉറപ്പാക്കാം.

ഡ​യാ​ലി​സി​സ്

രോ​ഗി​ക​ൾ​ക്ക് ഫി​സ്റ്റു​ല സ​ർ​ജ​റി​യും പെ​ർ​മ​ന​ന്‍റ് ഡ​യാ​ലി​സി​സ് കത്തീ​റ്റ​റും വാ​സ്​കു​ല​ർ സ​ർ​ജ​റി​യി​ൽ ചെ​യ്തു​കൊ​ടു​ക്കു​ന്ന സേ​വ​ന​ങ്ങളാണ്.

അന്യൂ​റി​സം സ​ർ​ജ​റി, സ്​റ്റെ​ന്‍റ്
ഈ ​ആ​ധു​നി​ക ചി​കി​ത്സാ വി​ഭാ​ഗം കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ല​ഭ്യ​മാ​ണ്. സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ൽ അം​
ഗ​വൈ​ക​ല്യ​മു​റ​പ്പു​ള്ള ഈ ​അ​സു​ഖ​ങ്ങ​ൾ​ക്ക് വാ​സ്കു​ലാ​ർ സേ​വ​നം ആ​വ​ശ്യ​മാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ന​മു​ക്ക് ചി​കി​ത്സ നേ​ടാം.

കാ​ലു​മു​റി​ക്കു​ന്ന സ​ർ​ജ​റി​ക്കും തു​ട​ർ​ന്നു​ള്ള വെ​പ്പു​കാ​ലി​നും ചെല​വി​ടു​ന്ന പൈ​സ കൊ​ണ്ട് സ്വ​ന്തം കാ​ലു​ക​ൾ ര​ക്ഷി​ക്കാം എ​ന്ന് കൂ​ടി നാം ​മ​ന​സി​ലാ​ക്ക​ണം. വാ​സ​്കു​ല​ർ രോ​ഗ​കാ​ര​ണ​ങ്ങ​ൾ ന​മ്മു​ടെ ജീ​വി​ത​ശൈ​ലികളുമായി ബ​ന്ധ​മു​ണ്ട് എ​ന്ന​തി​നാ​ൽ ജീ​വി​ത​ശൈ​ലി ന​വീ​ക​ര​ണ​ത്തി​ന് ന​മു​ക്ക് തു​ട​ങ്ങാം.

അ​ന്യൂ​റി​സം
ര​ക്ത​ക്കു​ഴ​ൽ ബ​ലൂ​ണ്‍ പോ​ലെ വീ​ർ​ത്തു​വ​രു​ന്ന അ​സു​ഖം. പു​ക​വ​ലി, പാ​ര​ന്പ​ര്യം, ര​ക്ത​സ​മ്മ​ർ​ദ്ദം എ​ന്നി​വ​കാ​ര​ണ​മാ​കു​ന്നു. ബ​ലൂ​ണ്‍ വീ​ർ​പ്പി​ക്കു​ന്പോ​ൾ വ​ലി​പ്പം വ​ള​രെ​കൂ​ടി​യാ​ൽ പൊ​ട്ടു​മെ​ന്ന് ന​മു​ക്ക​റി​യാം.

അ​തു​പോ​ലെ വ​ലി​പ്പം കൂടി ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി മ​ര​ണ​ത്തി​ല​വ​സാ​നം. ര​ക്ത​ക്കു​ഴ​ൽ വീ​ക്കം തി​രി​ച്ച​റി​ഞ്ഞ് അ​ന്യൂ​റി​സം സ​ർ​ജ​റി​യോ സ്​റ്റെ​ന്‍റോ വ​ഴി ചി​കി​ത്സി​ച്ച് മ​ര​ണ സാ​ധ്യ​ത ഒ​ഴി​വാ​ക്കാം.

ക​രോ​ട്ടി​ട് സ​ർ​ജ​റി
പ​ക്ഷാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ര​ക്ത​ക്കു​ഴ​ൽ ത​ട​സങ്ങ​ളി​ൽ ക​ഴു​ത്തി​ലെ ര​ക്ത​ധ​മ​നി ത​ട​സ​മൊ​രു കാ​ര​ണ​മാ​ണ്. അ​വ തി​രി​ച്ച​റി​ഞ്ഞ് പ​ക്ഷാ​ഘാ​ത​മു​ണ്ടാ​വു​ന്ന​തി​നു മു​ന്പേ ത​ട​സം നീ​ക്കി ത​ള​ർ​ച്ച​യു​ടെ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന ചി​കി​ത്സ​യാ​ണ് ക​രോ​ട്ടി​ട് സ​ർ​ജ​റി/​ക​രോ​ട്ടി​ട് സ്​റ്റെ​ന്‍റി​ങ്ങ്.

പെ​ട്ടെ​ന്നു​ള്ള കാ​ഴ്ച​ന​ഷ്ടം, ത​ള​ർ​ച്ച എ​ന്നി​വ പ​ല​പ്പോ​ഴും പ​ക്ഷാ​ഘാ​ത​ത്തി​ന് മു​ൻ​പ് വ​രു​ന്ന ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​വ​യു​ണ്ടാ​യാ​ൽ ഹൃ​ദ​യം, ക​ഴു​ത്തി​ലെ ര​ക്ത​ക്കു​ഴ​ൽ എന്നിവ സ്കാ​ൻ ചെ​യ്തു നോ​ക്കി, ക​രോ​ട്ടി​ട് സ​ർ​ജ​റി ആ​വ​ശ്യ​മാ​ണോ എ​ന്ന് നി​ർ​ണയി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ​. രാ​ജേ​ഷ് ആ​ന്‍റോ​,

വാ​സ്കു​ല​ർ സ​ർ​ജ​ൻ, അ​മ​ല​ മെ​ഡി​ക്ക​ൽ കോ​ളജ് തൃ​ശൂ​ർ.

ത​യാറാ​ക്കി​യ​ത് : ജോ​ബ് സ്രാ​യി​ൽ

Related posts

Leave a Comment