സെൽഫി എടുത്ത് അയയ്ക്കു, നിങ്ങൾക്കുമാകാം ബോധവൽക്കരണത്തിന്‍റെ ഭാഗം; ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ പിൻസീ റ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യ​ത്യസ്ത ച​ല​ഞ്ചു​മാ​യി കേ​ര​ള പോ​ലീസ്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പി​​​ൻ​​​സീ​​​റ്റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത ച​​​ല​​​ഞ്ചു​​​മാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ്. ഇ​​​രു ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന ഫോ​​​ട്ടോ അ​​​യ​​​ച്ചാ​​​ൽ മി​​​ക​​​ച്ച​​​വ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ പ​​​ങ്കു​​​വ​​യ്​​​ക്കാ​​​മെ​​​ന്നാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ വാ​​​ഗ്ദാ​​​നം. വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ- ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണ​​​മെ​​​ന്നും വാ​​​ഹ​​​നം നി​​​ർ​​​ത്തി​​​യ ശേ​​​ഷം മാ​​​ത്രം ഫോ​​​ട്ടോ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പി​​​ൻ​​​സീ​​​റ്റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി. ഹെ​​​ൽ​​​മ​​​റ്റി​​​ല്ലാ​​​തെ പി​​​ൻ​​​സീ​​​റ്റി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പി​​​ഴ തു​​​ക വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്നു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ച്ച് യാ​​​ത്ര ചെ​​​യ്ത​​​വ​​​രെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. നാ​​​ലു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും പി​​​ൻ​​​സീ​​​റ്റി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കും. ഹെ​​​ൽ​​​മെ​​​റ്റി​​​ല്ലാ​​​തെ പി​​​ൻ​​​സീ​​​റ്റി​​​ലി​​​രു​​​ന്ന് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നു 500 രൂ​​​പ​​​യാ​​​ണ് പി​​​ഴ.

വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന വീ​​​ഡി​​​യോ​​​യി​​​ൽ പ​​​ക​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു ഡി​​​ജി​​​പി ക​​​ർ​​​ശ​​​ന ന​​​ൽ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഹെ​​​ൽ​​​മെ​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​ക്കി​​​ടെ ലാ​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നും ശ​​​രീ​​​ര​​​ത്തി​​​ൽ തൊ​​​ട​​​രു​​​തെ​​​ന്നും ഡി​​​ജി​​​പി​​​യു​​​ടെ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

Related posts