മുതലാളി ആരെന്നറിയാതെ ബായിമാർ; കൊച്ചിയിൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് തീ​പി​ടി​ത്തം; ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു;കടയുമടയെ തേടി  ഫയർഫോഴ്സ്

കൊ​ച്ചി: ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഹോ​ട്ട​ല്‍ ക​ത്തി​ന​ശി​ച്ചു. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ന​ന്ദ് വി​ഹാ​ര്‍ എ​ന്ന ഹോ​ട്ട​ലി​ലാ​ണ് ഇ​ന്നു രാ​വി​ലെ 7.45ഓടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ല്‍ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ റെ​ഗു​ലേ​റ്റ​റി​ലു​ണ്ടാ​യ ചോ​ര്‍​ച്ച​യി​ല്‍​നി​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഹോ​ട്ട​ലി​ല്‍ പ​ണി​യെ​ടു​ത്തി​രു​ന്ന​ത്.

ഇ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ സി​ലി​ണ്ട​ര്‍ എ​ടു​ത്ത് പു​റ​ത്തി​ടു​ക​യും ക്ല​ബ് റോ​ഡ് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ചോ​ര്‍​ച്ച മാ​റ്റി ഗ്യാ​സ് സി​ലി​ണ്ട​ര്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​ം. ഹോ​ട്ട​ല്‍ ഉ​ട​മ​യെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​ട​മ​യെ ക​ണ്ടു പ​രി​ച​യം മാ​ത്ര​മേ​യു​ള്ളൂ. തൊ​ഴി​ലാ​ളി​ക​ള്‍ ന​ല്‍​കി​യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ട് പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts