പെട്ടെന്ന് അപേക്ഷിക്കൂ, പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് അഞ്ചുദിവസത്തിനകം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക്, പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് അപേക്ഷിക്കേണ്ടവിധം ഇങ്ങനെ

ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള ആനുകൂല്യത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന സ്ഥലത്തെ കൃഷി ഓഫീസിലാണ് അപേക്ഷ നല്‌കേണ്ടത്. വെറും അഞ്ചുദിവസത്തിനകം 6,000 രൂപയുടെ ആദ്യഗഡു അപേക്ഷിക്കുന്നവരുടെ അക്കൗണ്ടിലെത്തും. വരുംവര്‍ഷങ്ങളിലും ഈ തുക കര്‍ഷകര്‍ക്ക് ലഭിക്കും.

രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ധനസഹായം കിട്ടുക. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം . 75,000 കോടി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരിലാണ് 12 കോടി കര്‍ഷക കുടുംബങ്ങള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായാകും കര്‍ഷകര്‍ക്ക് ആറായിരം രൂപ നേരിട്ട് നല്‍കുക.

ഇതിനായി 75,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി കിട്ടിയത് കര്‍ഷകരോക്ഷം കാരണമാണെന്ന വിലയിരുത്തലുണ്ടായതോടെയാണ് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.

Related posts