ഇങ്ങനെയൊക്കെ ചെയ്യാമോ? ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ബ​ന്ധു​വി​നെ ക​ഴു​ത്തി​ൽ ത​ള്ളിവീ​ഴ്ത്തി എം​എ​ൽ​എ; വീഡിയോ വൈറലാകുന്നു

ക​ട്ട​ക്ക്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ, ജ​വാ​ന്‍റെ ബ​ന്ധു​വി​നെ കൈ​കാ​ര്യം ചെ​യ്ത് ഒ​ഡീ​ഷ എം​എ​ൽ​എ. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജു ജ​ന​താ​ദ​ളി​ന്‍റെ ബ​രാ​ബ​തി-​ക​ട്ട​ക്ക് എം​എ​ൽ​എ ദെ​ബാ​ശി​ഷ് സ​മ​ൻ​താ​രെ​യാ​ണ് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ മ​നോ​ജ് ബെ​ഹ​റ​യു​ടെ ബ​ന്ധു​വി​നെ ത​ള്ളി നി​ല​ത്തി​ട്ട​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

ശ​നി​യാ​ഴ്ച ജ​വാ​ന്‍റെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ജ​വാ​ന് ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ എം​എ​ൽ​എ, ജ​വാ​ന്‍റെ ബ​ന്ധു​വി​നെ ശ​ക്തി​യാ​യി ക​ഴു​ത്തി​നു പി​ടി​ച്ചു ത​ള്ളി. ഇ​തി​ന്‍റെ ശ​ക്തി​യി​ൽ ബ​ന്ധു ശ​വ​പേ​ട​ക​ത്തി​ന​രി​കെ വീ​ണു. ഇ​തു​കൊ​ണ്ടു ക​ലി​യ​ട​ങ്ങാ​തെ എം​എ​ൽ​എ ബ​ന്ധു​വി​നെ വീ​ണ്ടും ക​ഴു​ത്തി​ൽ പി​ടി​​ച്ച് ഇ​രു​ത്താ​ൻ ശ്ര​മി​ച്ചു. ഈ ​സം​ഭ​വ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് എം​എ​ൽ​എ ബോ​ധ​വാ​നാ​യി​രു​ന്നി​ല്ല. എം​എ​ൽ​എ​യെ ഇ​ത്ത​ര​ത്തി​ൽ ഒ​രു കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​തി​നു കാ​ര​ണം എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എം​എ​ൽ​എ രം​ഗ​ത്തെ​ത്തി. താ​ൻ ത​ള്ളി​യി​ട്ട​യാ​ൾ ജ​വാ​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ വി​ശ​ദീ​ക​ര​ണം. സ​മ​ൻ​താ​രെ​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts