അ​ടി​ച്ച​മ​ർ​ത്തി​യി​ട്ടും ക​ത്തി​ക്ക​യ​റി സ​മ​രം; ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടുള്ള പ്ര​ക്ഷോ​ഭം തുടരുന്നു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നും ഡ​ൽ​ഹി​യി​ൽ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി ഇ​ട​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ. ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​ര​ത്തി​ന് അ​നു​മ​തി തേ​ടി സി​ജെ​പി വീ​ണ്ടും പൊ​ലി​സി​നെ സ​മീ​പി​ക്കും. ഇ​ന്ത്യാ സ​ഖ്യ​യോ​ഗ​വും ഇ​ന്ന് ചേ​രും. വൈ​കി​ട്ട് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

അ​തേ​സ​മ​യം, മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കും. അ​തേ സ​മ​യം ബി​ജെ​പി എ​തി​ര്‍​ക്കും. ഗ്യാ​നേ​ഷി​ന് കീ​ഴി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​യാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ഇ​ന്ന് നി​യ​മ​സ​ഭാ മാ​ർ​ച്ചും ന​ട​ത്തും.

രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സു​പ്രീം​കോ​ട​തി മാ​ർ​ച്ച്; ചീ​ഫ് ജ​സ്റ്റീ​സ് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​തി​ഷേ​ധം മ​ർ​ക്ക​ട​മു​ഷ്‌​ടി​കൊ​ണ്ട് അ​ടി​ച്ച​മ​ർ​ത്താ​ൻ പൊ​ലി​സ് ശ്ര​മി​ക്കു​മ്പോ​ഴും സ​മ​രം ക​ത്തി​ക്ക​യ​റു​ക​യാ​ണ്. പ്ര​തി​ഷേ​ധ ഭൂ​മി​യാ​യ ജ​ന്ത​ർ മ​ന്ത​ർ കൊ​ട്ടി​യ​ട​ച്ചെ​ങ്കി​ലും അ​ഞ്ച് കി​ലോ​മീ​റ്റ​റി​ന​പ്പു​റം തി​ര​ക്കേ​റി​യ കൊ​ണാ​ട്ട് പ്ലേ​സി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി – യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ രാ​ത്രി​വ​രെ പ്ര​തി​ഷേ​ധ​ക്കൊ​ടു​ങ്കാ​റ്റ് അ​ഴി​ച്ചു​വി​ട്ടു.
പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു മ​ജി​സ്‌​ട്രേ​റ്റ് മോ​ചി​പ്പി​ച്ച സി​ജെ​പി നേ​താ​ക്ക​ൾ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ച് ന​ട​ത്തും. ഇ​തി​നാ​യി ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തും. എ​ന്നാ​ൽ, കോ​ട​തി​യെ നി​യ​മ​പ​ര​മാ​യി സ​മീ​പി​ക്കാ​ൻ പ​റ​ഞ്ഞു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് രാ​ഹു​ലി​നും ഖാ​ർ​ഗ​യ്ക്കും അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കാ​നാ​യി​രു​ന്നു നീ​ക്കം. ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന് ക​ക്ഷി​ഭേ​ദ​മെ​ന്യേ രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും ഇ​ന്നു ന​ട​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പൊ​ലി​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​ക​ളാ​യെ​ങ്കി​ലും ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ന​ലെ​യും ഡ​ൽ​ഹി​യു​ടെ തെ​രു​വു​ക​ൾ സ​മ​ര​ച്ചൂ​ടി​ൽ തി​ള​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലി​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും ക​ള​ത്തി​ലി​റ​ക്കി​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ട്ട​ത്. പൊ​ലി​സ് ന​ര​നാ​യാ​ട്ടി​ൽ നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പ​ടെ ഡ​ൽ​ഹി പൊ​ലി​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് പൊ​ലി​സ് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.
കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സി​നും ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ അ​തി​ക്ര​മം നേ​രി​ടേ​ണ്ടി​വ​ന്നു. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്ന് ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ്രി​ട്ടാ​സി​നെ പി​ന്നീ​ട് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്. സി​പി​ഐ നേ​താ​വ് ആ​നി രാ​ജ​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ചു. വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളാ​യ നേ​ഹ ബോ​റ, ഐ​ഷി ഘോ​ഷ്, ആ​ദ​ർ​ശ് എം. ​സ​ജി തു​ട​ങ്ങി​യ​വ​രെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച​ത്തേ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി മെ​ട്രോ ഉ​ൾ​പ്പ​ടെ പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും തു​റ​ന്നു കൊ​ടു​ത്തി​രു​ന്നു. അ​തി​നാ​ൽ ജ​ന്ത​ർ മ​ന്ത​റി​നു പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന കൊ​ണാ​ട്ട് പ്ലേ​സ്, ആ​ർ​കെ ആ​ശ്രം മാ​ർ​ഗ് തു​ട​ങ്ങി​യ സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ന്ന​തി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ത​ട​സ​മു​ണ്ടാ​യി​രു​ന്നി​ല്ല.

കോ​ട​തി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്‌​ട​പ്പെ​ട്ടു: ക​പി​ൽ സി​ബ​ൽ

ന്യൂ​ഡ​ൽ​ഹി: പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കു​ന്ന​തി​ൽ ത​നി​ക്ക് വി​ശ്വാ​സം ന​ഷ്‌​ട​പ്പെ​ട്ട​താ​യി സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ക​പി​ൽ സി​ബ​ൽ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നും എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യ്ക്കും എ​തി​രേ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലെ പൊ​ലി​സ് ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സി​ബ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​സ്ഐ​ആ​റി​ലൂ​ടെ നി​ര​വ​ധി​പ്പേ​രെ അ​ന​ധി​കൃ​ത​മാ​യി ഒ​ഴി​വാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യെ പ​ല​ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ആ​ശ്വാ​സ​വും ല​ഭി​ച്ചി​ല്ലെ​ന്ന് സി​ബ​ൽ ആ​രോ​പി​ച്ചു.
എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗാ​ളി​ൽ അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലു​ക​ൾ 93 ശ​ത​മാ​നം കേ​സു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ തി​രി​കെ ചേ​ർ​ത്തു. ഇ​തോ​ടെ എ​സ്ഐ​ആ​റി​ൽ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് മ​ന​സി​ലാ​യെ​ങ്കി​ലും കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നു സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ല​ത്ത് ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി​ക്ക് ക​ഴി​യു​മെ​ങ്കി​ലും അ​വി​ടെ പോ​കു​ന്ന​തു​കൊ​ണ്ട് ഇ​നി പ്ര​യോ​ജ​ന​മി​ല്ലെ​ന്ന് ക​രു​തു​ന്ന​താ​യും സി​ബ​ൽ പ​റ​ഞ്ഞു.
എ​സ്ഐ​ആ​ർ സം​ബ​ന്ധി​ച്ച് നി​ര​വ​ധി തെ​റ്റാ​യ സം​ഭ​വ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ക​പി​ൽ സി​ബ​ൽ. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ലും സി​ബ​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.
ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക​മാ​യി ചേ​ർ​ന്ന​പ്പോ​ൾ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത സി​ബ​ലി​ന്‍റെ പ​രാ​മ​ർ​ശം ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​ന്നി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​ണം: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തു​ട​രു​ന്ന പ്ര​തി​ഷേ​ധം ത​ട​യു​ന്ന​തി​ന് ഡ​ൽ​ഹി പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി. ക്ര​മ​സ​മാ​ധാ​നം ത​ക​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ഴി​കെ മെ​ട്രോ, റെ​യി​ൽ​വേ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​ത്യേ​ക സി​റ്റിം​ഗി​ൽ ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ പൊ​തു​ജീ​വി​തം സ്തം​ഭി​പ്പി​ച്ചു​കൊ​ണ്ട് പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് പ​രി​ഗ​ണി​ച്ച​ത്.
വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണം തേ​ടി​യ സു​പ്രീം​കോ​ട​തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ൻ, ഡ​ൽ​ഹി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ അ​നു​രാ​ഗ് കു​മാ​ർ, ഡ​ൽ​ഹി മെ​ട്രോ ചെ​യ​ർ​പേ​ഴ്സ​ൺ ഡി. ​താ​ര എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.
വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി​യു​ടെ അ​ടി​യ​ന്ത​ര ഹി​യ​റിം​ഗി​ൽ, ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 57 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്ന ആ​ദ്യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് പ​ക​രം 45 ആ​ക്കി കു​റ​ച്ചി​രു​ന്നു. എ​ങ്കി​ലും സ്ഥി​ഗ​തി​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ല്ല.
റോ​ഡു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​ജീ​വി​ത​ത്തെ പൂ​ർ​ണ​മാ​യി ബാ​ധി​ച്ച​താ​യും അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് പൊ​ലി​സ് മ​ർ​ദ​നം ഏ​റ്റ​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ

ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കി​യും ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യും ജ​ന​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​ത് ഉ​റ​പ്പാ​ക്ക​ണം.

ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ് നി​ര​ത്തി​യ​ത് അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണം.

ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ത​ട​സ​പ്പെ​ടാ​തെ പ്ര​വ​ർ​ത്തി​ക്ക​ണം

നി​യ​മ​പ്ര​കാ​ര​മ​ല്ലാ​തെ​യും നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​മാ​ധാ​ന​പ​ര​വും നി​രാ​യു​ധ​വു​മാ​യ ഒ​ത്തു​കൂ​ട​ലു​ക​ളെ ത​ട​യു​ക​യോ ആ​ളു​ക​ളെ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ ചെ​യ്യ​രു​ത്.

സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ബോ​ർ​ഡ് എ​ടു​ത്തു​മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു.

അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ​ക്ക് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളും ഉ​ണ്ടാ​ക​രു​തെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ
പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും മ​റ്റു​ള്ള​വ​രെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്നും ഓ​ർ​മി​പ്പി​ച്ച കോ​ട​തി, മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ത​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ക​രു​ത​ൽ ത​ട​ങ്ക​ലി​നെ​യും പൊ​ലി​സി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്ത് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മേ​ന​ക ഗു​രു​സ്വാ​മി, അ​ഡ്വ​ക്ക​റ്റ് അ​മ​ൻ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത് പൊ​ലി​സ് രാ​ജി​ന് തു​ല്യ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഷ​ദ​ൻ ഫ​റാ​സ​ത്ത് വാ​ദി​ച്ചു. ഫ​റാ​സ​ത്തി​നെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ പ്ര​തി​ഷേ​ധ​ത്തി​ന് ട്രെ​യി​ൻ മു​ഖേ​ന ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്താ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യും അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ഷേ​ധി​ക്കു​ന്ന​തു പോ​യി​ട്ട് കൂ​ട്ടം‌​കൂ​ടി​യാ​ൽ​പോ​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ധ​രി​പ്പി​ച്ചു.
ശ​നി​യാ​ഴ്ച മെ​ട്രോ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ച്ചെ​ന്നും 4,157 ട്രെ​യി​നു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ 303 സ്റ്റേ​ഷ​നു​ക​ളി​ൽ 45 എ​ണ്ണം മാ​ത്ര​മാ​ണ് അ​ട​ച്ചി​ട്ട​തെ​ന്നും, നി​ല​വി​ൽ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ രാ​ഹു​ലി​ന്‍റെ ആ​ഹ്വാ​നം

ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ഇ​ന്ന് ബ​ഹു​ജ​ന​റാ​ലി. സ്നേ​ഹ​ത്തോ​ടും സാ​ഹോ​ദ​ര്യ​ത്തോ​ടും രാ​ജ്യ​സ്നേ​ഹ​ത്തോ​ടും കൂ​ടെ ഇ​ന്ത്യ മു​ഴു​വ​നും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​മെ​ന്ന് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ രാ​ഹു​ൽ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ത്യ മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ൾ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​നം കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​കും.
വെ​റു​പ്പോ ദേ​ഷ്യ​മോ ഇ​ല്ലാ​തെ, സ്നേ​ഹം നി​റ​ഞ്ഞ മ​ന​സോ​ടെ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തി​യ രാ​ജ്യ​ത്തെ യു​വ​ജ​ങ്ങ​ളെ പൊ​ലി​സും ബി​ജെ​പി ഗു​ണ്ട​ക​ളും ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ ഇ​ങ്ങ​നെ​യ​ല്ല.
ജാ​തി, മ​തം, സ​മൂ​ഹം; എ​ല്ലാ​ത്തി​നും അ​തീ​ത​മാ​യി ഒ​ന്നി​ച്ചു​കൂ​ടി​യ ഇ​ന്ത്യ​ക്കാ​രാ​യി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​യി​ക്ക​ണം. ന​രേ​ന്ദ്ര മോ​ദി, അ​മി​ത് ഷാ, ​അ​ജി​ത് ഡോ​വ​ൽ, മോ​ഹ​ൻ ഭാ​ഗ​വ​ത് എ​ന്നി​വ​ർ​ക്ക് ഇ​ന്ത്യ​യെ നി​ശ​ബ്‌​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ഹു​ൽ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ് കൈ​യി​ലേ​ന്തി​ക്കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ​ന്ദേ​ശം.
വോ​ട്ടു​കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, എ​സ്‌​ഐ​ആ​ർ നി​ർ​ത്തി​വ​യ്ക്കു​ക, ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള നി​വേ​ദ​ന​മാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് ഒ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്നും എ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ ആ​ശ​ങ്ക അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​മെ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

രാ​ജ്യം ഭ​രി​ക്കു​ന്ന​ത് ക്രി​മി​ന​ൽ മ​ന​സു​ള്ള​വ​ർ: കെ.​സി. വേ​ണു​ഗോ​പാ​ൽ
ക​ണ്ണൂ​ർ: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റാ​ണ് ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ക്രി​മി​ന​ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ക്രി​മി​ന​ൽ മ​ന​സു​ള്ള ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും ഗ്യാ​നേ​ഷ് കു​മാ​റി​നെ ക​സേ​ര​യി​ലി​രു​ത്തി ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നും എ​സ്ഐ​ആ​റും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റു​മു​ണ്ടെ​ങ്കി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ​മെ​ന്ന ധാ​ർ​ഷ്‌​ട്യ​ത്തി​ലാ​ണു മോ​ദി-​ഷാ യു​ഗം മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ​യും ഇ​ത​ര സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​കീ​യ സ​മ​രം. രാ​ജ്യ​ത്ത് ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ​യും പൗ​രാ​വ​കാ​ശ​ങ്ങ​ളെ​യും വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷം ന​യി​ക്കു​ന്ന പോ​രാ​ട്ടം ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
അ​തി​ർ​ത്തി​യി​ൽ ചൈ​ന ദി​നം​പ്ര​തി ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​മ്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഭീ​മ​മാ​യ പൊ​ലി​സ്-​പാ​രാ​മി​ലി​ട്ട​റി സ​ന്നാ​ഹ​ങ്ങ​ളെ​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ൽ സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കെ​തി​രേ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ബ​റ്റാ​ലി​യ​നു​ക​ളെ വി​ളി​പ്പി​ച്ചു​വ​രു​ത്തി സ്വ​ന്തം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ടും സാ​ധാ​ര​ണ​ക്കാ​രോ​ടും യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന നേ​താ​ക്ക​ളെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും സി​ആ​ർ​പി​എ​ഫി​നെ വി​ട്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​നു​ത​ന്നെ വ​ലി​യ അ​പ​മാ​ന​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.
സ​മ​രം തു​ട​ങ്ങും​മു​മ്പേ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ പൊ​ലി​സി​നെ ഇ​റ​ക്കു​ന്ന​ത് കേ​ന്ദ്ര ഭ​ര​ണാ​ധി​കാ​രി​ക​ൾ ഭ​യ​ന്നു തു​ട​ങ്ങി​യ​തി​ന്‍റെ തെ​ളി​വാ​ണ്. 56 ഇ​ഞ്ചി​ൽ​നി​ന്നു നാ​ല് ഇ​ഞ്ചി​ലേ​ക്കു ചു​രു​ങ്ങി​യ ഭീ​രു​ക്ക​ളാ​ണ് ഈ ​അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
പാ​വ​പ്പെ​ട്ട​വ​ർ ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നു​ക​ൾ വ​രെ റ​ദ്ദാ​ക്കി ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ്. ന്യാ​യ​മാ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തും പ്ര​വ​ർ​ത്ത​ക​രെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തും ഫാ​സി​സ​ത്തേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ എ​ത്ര ത​ട​സ​ങ്ങ​ൾ തീ​ർ​ത്താ​ലും ഡ​ൽ​ഹി​യി​ൽ അ​തി​ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജോ​ണ്‍ ബ്രി​ട്ടാ​സ് ആ​ശു​പ​ത്രി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി​യു​ള്‍​പ്പ​ടെ​യു​ള്ള ഇ​ട​തു നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും പൊ​ലി​സും കേ​ന്ദ്ര​സേ​ന​ക​ളും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് പ​രാ​തി.
കൊ​ണാ​ട്ട് പ്ലേ​സി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ​പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​വി​ടെ എ​ത്തി​യ ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നൂ​റോ​ളം കേ​ന്ദ്ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലി​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ​ത്.
വ​ണ്ടി​ക്കു​ള്ളി​ല്‍​വ​ച്ച് മു​ഖം പൊ​ത്തി​പ്പി​ടി​ച്ച് മ​ര്‍​ദി​ക്കു​ക​യും അ​വ​ശ​നാ​യ​പ്പോ​ള്‍ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സി​നെ ഡ​ല്‍​ഹി ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സി​പി​ഐ നേ​താ​ക്ക​ളാ​യ ആ​നി രാ​ജ​യെ​യും പി. ​സ​ന്തോ​ഷ് കു​മാ​റി​നെ​യും വ​ലി​ച്ചി​ഴ​ച്ചാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ജ​യ്ക് സി. ​തോ​മ​സി​നെ വി​വ​സ്ത്ര​നാ​ക്കി മ​ര്‍​ദി​ച്ചു
കൊ​ണാ​ട്ട് പ്ലേ​സി​ല്‍ പ്ര​തി​ഷേ​ധി​ച്ച ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജ​യ്ക് സി. ​തോ​മ​സി​നെ റോ​ഡി​ലൂ​ടെ ദീ​ര്‍​ഘ​ദൂ​രം വ​ലി​ച്ചി​ഴ​ച്ചു വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. മ​റ്റ് പ്ര​വ​ര്‍​ത്ത​ക​രെ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ വി​വി​സ്ത്ര​നാ​ക്കി മ​ര്‍​ദി​ച്ചു​വെ​ന്ന് ജ​യ്ക് പ​റ​ഞ്ഞു.
പൊ​ലി​സ് ആ​ക്ര​മ​ണ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ആ​ദ​ര്‍​ശ് എം. ​സ​ജി​യു​ടെ ക​ണ്ണി​ന് പ​രി​ക്കേ​റ്റു.
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നൂ​റി​ല​ധി​കം പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും ക്രൂ​ര​മാ​യ ഉ​പ​ദ്ര​വ​ങ്ങ​ളാ​ണ് ഏ​ല്‍​ക്കേ​ണ്ടി വ​ന്ന​ത്.
നി​ര​വ​ധി​പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​ല​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. എ​ന്നി​ട്ടും അ​വ​രെ പൊ​ലി​സ് വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ക്കാ​നോ വൈ​ദ്യ​സ​ഹാ​യം ന​ല്‍​കാ​നോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
ത​നി​ക്കു​നേ​രെ പൊ​ലി​സ് ന​ട​ത്തി​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ല്‍, അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​വും വേ​ണ​മെ​ന്നും പാ​ര്‍​ല​മെ​ന്‍റം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി രാ​ഷ്‌​ട്ര​പ​തി, രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന്‍, ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ര്‍​ക്ക് ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ക​ത്ത​യ​ച്ചു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും വേ​ട്ട​യാ​ടി

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ഡ​ല്‍​ഹി പൊ​ലി​സും കേ​ന്ദ്ര​സേ​ന​ക​ളും ചേ​ര്‍​ന്ന് വേ​ട്ട​യാ​ടു​ക​യാ​ണ്. മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ല്‍​നി​ന്നു​ള്‍​പ്പ​ടെ​യു​ള്ള പ​ന്ത്ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ഇ​ന്ന​ലെ മാ​ത്രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ണാ​ട്ട് പ്ലേ​സി​ലെ പ്ര​തി​ഷേ​ധം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, 24 ന്യൂ​സ് എ​ന്നീ മ​ല​യാ​ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ റി​പ്പോ​ര്‍​ട്ട​ര്‍​മാ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
സ്ഥാ​പ​ന​ത്തി​ന്‍റെ ഐ​ഡി കാ​ര്‍​ഡ് കാ​ണി​ച്ചി​ട്ടും ഇ​വ​രെ പൊ​ലി​സ് വാ​ഹ​ന​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ലം​പ്ര​യോ​ഗി​ച്ച് ത​ള്ളി​ക്ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​മു​ണ്ട്. മ​റ്റ് മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രെ ക​യ​റ്റി​യ വാ​ഹ​നം ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ്ക്കാ​ന്‍ പൊ​ലി​സി​നോ​ട് വാ​ദി​ക്കു​ക​യും ത​ര്‍​ക്കി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്ത് യാ​തൊ​രു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കാ​ര​ണ​മൊ​ന്നും കൂ​ടാ​തെ​യാ​യി​രു​ന്നു പൊ​ലി​സ് ന​ട​പ​ടി​യെ​ന്നും ക​സ്റ്റ​ഡി​യി​ലാ​യ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി.
ആ​ര്‍​കെ ആ​ശ്ര​മം മാ​ര്‍​ഗി​ലെ പ്ര​തി​ഷേ​ധം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ ഏ​ഴ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു​വെ​ന്നാ​ണ് വി​വ​രം. ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സ് ഹി​ന്ദി, പീ​ക്ക് ടി​വി, ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട​ര്‍​മാ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ അ​വ​രു​ടെ ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി പൊ​ലി​സി​ന് ഇ​ന്ന​ലെ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യു​ള്ള ഈ ​ന​ട​പ​ടി​ക​ള്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വി​ട്ട​യ​ച്ചു.
ശ​നി​യാ​ഴ്ച​ത്തെ പ്ര​തി​ഷേ​ധം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ലെ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മ​ല​യാ​ള മ​നോ​ര​മ​യി​ലെ​യും മ​നോ​ര​മ ന്യൂ​സ് ചാ​ന​ലി​ലെ​യും മൂ​ന്ന് പേ​രെ​യും പൊ​ലി​സ് കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. ദ ​ക്വി​ന്‍റ്,സ്‌​ക്രോ​ള്‍, ന്യൂ​സ് ലോ​ണ്‍​ട്രി, ന​വ​ഭാ​ര​ത് ടൈം​സ് തു​ട​ങ്ങി​യ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പൊ​ലി​സ് യൂ​ണി​ഫോം ഇ​ല്ലാ​ത്ത​വ​രും മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പ​ണം
ന്യൂ​ഡ​ൽ​ഹി: പൊ​ലി​സി​നൊ​പ്പം കാ​വി ഷാ​ൾ കൊ​ണ്ട് മു​ഖം​മ​റി​ച്ച ചി​ല​ർ പ്ര​തി​ഷേ​ധ​ക്കാ​രെ വ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​താ​യി ആ​രോ​പ​ണം. പൊ​ലി​സ് യൂ​ണി​ഫോം ധ​രി​ക്കാ​ത്ത ചി​ല​ർ മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ മ​ർ​ദി​ച്ച​താ​യു​ള്ള വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ ക്യാ​മ​റ കാ​ണു​മ്പോ​ൾ ഇ​ക്കൂ​ട്ട​ർ ഓ​ടി​മ​റ​യു​ന്ന​താ​യും കാ​ണാം.
കൂ​ടാ​തെ നെ​യിം പ്ലേ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന് പൊ​ലി​സി​ന് സു​പ്രീം​കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​മ്പോ​ഴും പ​ല​രും ഇ​ത് ധ​രി​ക്കു​ന്നി​ല്ലെ​ന്ന സൂ​ചി​പ്പി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.
ശ​നി​യാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ഹി​ന്ദു ര​ക്ഷാ ദ​ൾ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള നാ​ലു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഗാ​സി​യാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ങ്കി ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സം​ഘ​ട​ന മു​മ്പും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ടെ​ന്നും സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ക്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പൊ​ലി​സി​നെ​തി​രേ ദി​പ്കെ​യു​ടെ കു​ടും​ബം
ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ മോ​ച​നം ഡ​ൽ​ഹി പൊ​ലി​സ് മ​നഃ​പൂ​ർ​വം വൈ​കി​ച്ചെ​ന്ന് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. മു​ത്ത​ശി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി ആ​വ​ർ​ത്തി​ച്ച് അ​പേ​ക്ഷി​ച്ചി​ട്ടും പൊ​ലി​സ് ത​യാ​റാ​യി​ല്ലെ​ന്നും വൈ​കി മോ​ചി​പ്പി​ച്ച​തി​നാ​ൽ മു​ത്ത​ശി​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ഭി​ജീ​ത് ദി​പ്കെ​ക്ക് സാ​ധി​ച്ചി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.
അ​ഭി​ജീ​ത്തി​ന്‍റെ മു​ത്ത​ശി സാ​വ​ത്രി​ബാ​യ് ശ​ങ്ക​ർ​റാ​വു ദി​പ്കെ (85) വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച മ​ഹാ​രാ​ക്ഷ്‌​ട്ര​യി​ലെ ഹിം​ഗോ​ളി ജി​ല്ല​യി​ലെ വ​സ​തി​യി​ലാ​ണ് അ​ന്ത​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണു സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.
അ​ഭി​ജീ​ത്തി​നു വേ​ണ്ടി കാ​ത്തി​രു​ന്നെ​ങ്കി​ലും ക​സ്റ്റ​ഡി​യി​ൽ നി​ന്ന് വി​ട്ടു​കി​ട്ടാ​ൻ ഏ​റെ വൈ​കി​യെ​ന്ന് ഇ​ള​യ​ച്ഛ​ൻ വി​ലാ​സ് ദി​പ്കെ പ​റ​ഞ്ഞു. മു​ത്ത​ശി​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ലെ​ങ്കി​ലും ദി​പ്കെ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു
അ​തേ​സ​മ​യം, കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം ത​ള്ളി ഡ​ൽ​ഹി പൊ​ലി​സ് രം​ഗ​ത്തെ​ത്തി. വി​യോ​ഗ​വാ​ർ​ത്ത അ​ഭി​ജി​തി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്നും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​തു നി​ര​സി​ച്ചെ​ന്നും ഡ​ൽ​ഹി പൊ​ലി​സ് പ​റ​യു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​നു തൊ​ട്ടു​മു​മ്പ് പൊ​ലി​സ് ത​ട്ടി​ക്കൊ​ണ്ടു പോ​യി: ധ്രു​വ് റാ​ഠി
ന്യൂ​ഡ​ല്‍​ഹി: ജ​ന്ത​ര്‍ മ​ന്ത​റി​ലെ ശ​നി​യാ​ഴ്ച​ത്തെ സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് തൊ​ട്ടു​മു​മ്പ് പൊ​ലി​സ് പി​ടി​കൂ​ടി ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ച പ്ര​മു​ഖ യൂ​ട്യൂ​ബ​ര്‍ ധ്രു​വ് റാ​ഠി മോ​ചി​ത​നാ​യി. പി​ന്നാ​ലെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വി​ഡി​യോ​യു​മാ​യി എ​ത്തി​യ ധ്രു​വ് റാ​ഠി ത​ന്‍റെ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ട് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി താ​ന്‍ ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്നും പൗ​ര​ത്വ​ത്തി​ല്‍ ആ​ര്‍​ക്കും സം​ശ​യം വേ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.
നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന ഗു​രു​ഗ്രാം പൊ​ലി​സി​ന്‍റെ വാ​ദ​ങ്ങ​ളെ അ​ദ്ദേ​ഹം ത​ള്ളി. അ​റ​സ്റ്റ് ചെ​യ്യു​ക​യോ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ അ​ല്ല, യൂ​ണി​ഫോം ഇ​ല്ലാ​ത്ത ഇ​രു​പ​തോ​ളം വ​രു​ന്ന സം​ഘം ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു.
ക​രു​ത​ല്‍​ത​ട​ങ്ക​ലി​ല്‍​നി​ന്ന് മോ​ചി​ത​നാ​കാ​ന്‍ ഗു​രു​ഗ്രാം പൊ​ലി​സി​നു മു​മ്പാ​കെ താ​ന്‍ രേ​ഖാ​മൂ​ല​മു​ള്ള യാ​തൊ​രു​വി​ധ ഉ​റ​പ്പു​ക​ളോ മു​ദ്ര​പ​ത്ര​ങ്ങ​ളോ ഒ​പ്പി​ട്ടു​ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി വ​ള​രെ വൈ​കി​യാ​യി​രു​ന്നു ധ്രു​വ് റാ​ഠി​യെ പൊ​ലി​സ് വി​ട്ട​യ​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്ന് സി​ജെ​പി
ന്യൂ​ഡ​ൽ​ഹി: യു​വ​ജ​ന​പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ഡ​ൽ​ഹി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ അ​ടി​ച്ചേ​ൽ​പ്പി​ച്ച​താ​യി സി​ജെ​പി. ഡ​ൽ​ഹി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സാ​ധാ​ര​ണ ജ​ന​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​തെ​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു മോ​ചി​ത​രാ​യ ശേ​ഷം സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സും അ​ശു​തോ​ഷ് റ​ങ്ക​യും സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശി​ച്ചു.
ഡ​ൽ​ഹി പൊ​ലി​സ് വി​മാ​ന​ത്തി​ൽ നി​ന്നും ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​ജെ​പി ക​ൺ​വീ​ന​ർ അ​ഭി​ജീ​ത് ദി​പ്കെ, വ​ക്താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റ​ങ്ക എ​ന്നി​വ​രെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കോ​ട​തി വി​ട്ട​യ​ച്ച​ത്.
24 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ത​ട​ങ്ക​ലി​നൊ​ടു​വി​ൽ ഡ​ൽ​ഹി എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ട​സ​പ്പെ​ടു​ത്തു​ന്ന യാ​തൊ​രു​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ മോ​ചി​പ്പി​ച്ച​ത്.
മു​ത്ത​ശി​യു​ടെ മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ഭി​ജീ​ത് ദി​പ്കെ ഇ​ന്ന​ലെ മും​ബൈ​യി​ലേ​ക്കു പോ​യി​രു​ന്നു.
ഡ​ൽ​ഹി​യി​ൽ 30,000ത്തോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് ഒ​രു സൈ​നി​ക​ത്താ​വ​ളം​പോ​ലെ മാ​റ്റി​യ​താ​യും സി​ജെ​പി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സ​മ​ര​ക്കാ​ർ​ക്കെ​തി​രെ ജ​ന​വി​കാ​രം തി​രി​ച്ചു​വി​ടാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളും ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും റ​ദ്ദാ​ക്കി പൊ​തു​ഗ​താ​ഗ​ത​വും ക​ച്ച​വ​ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ട​സ​പ്പെ​ടു​ത്തി​യ​ത്.
ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന സ​മ​യ​ത്ത് അ​ഭി​ജി​ത് ദീ​പ്‌​കെ​യു​ടെ മു​ത്ത​ശി​യു​ടെ വി​യോ​ഗ വാ​ർ​ത്ത പൊ​ലി​സ് അ​റി​യി​ച്ച രീ​തി തീ​ർ​ത്തും മ​നു​ഷ്യ​ത്വ​ര​ഹി​ത​വും ല​ജ്ജാ​ക​ര​വു​മാ​ണെ​ന്ന് സി​ജെ​പി വ​ക്താ​ക്ക​ൾ വി​മ​ർ​ശി​ച്ചു. വ്യ​ക്തി​പ​ര​മാ​യ ദുഃ​ഖ​ത്തി​ന്‍റെ നി​മി​ഷ​ത്തെ ക്യാ​മ​റ​ക​ളും മൈ​ക്രോ​ഫോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ഒ​രു കാ​ഴ്ച​യാ​ക്കി മാ​റ്റു​ക​യാ​ണ് പൊ​ലി​സ് ചെ​യ്ത​തെ​ന്നും സി​ജെ​പി ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യം ത​ട​വ​റ​യി​ലാ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ
(ആ​ന്‍റോ ആ​ന്‍റ​ണി എം​പി)
പൗ​ര​ന്മാ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി​യ മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​മാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ഭ​ര​ണ​ഘ​ട​നാ ശി​ല്പി​യാ​യ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റും പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും മ​ഹാ​ത്മാ​ഗാ​ന്ധി​യും ചേ​ർ​ന്ന് രാ​ജ്യ​ത്തെ മു​ന്നോ​ട്ട് ന​യി​ച്ച​പ്പോ​ൾ “ഒ​രാ​ൾ​ക്ക് ഒ​രു വോ​ട്ട്, ആ ​വോ​ട്ടി​ന് ഒ​രേ മൂ​ല്യം’ എ​ന്ന ഭ​ര​ണ​ഘ​ട​നാ ത​ത്വം യാ​ഥാ​ർ​ഥ്യ​മാ​യി.
എ​ന്നാ​ൽ, ഇ​ന്ന് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ സ്വ​ന്തം കാ​ര്യ​സാ​ധ്യ​ത്തി​നാ​യി വ​ശം​വ​ദ​രാ​ക്കു​ക​യും, ജ​ന​വി​ധി​യെ അ​ട്ടി​മ​റി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ഴ​ലൂ​ത്തു​കാ​രാ​യി അ​വ​രെ മാ​റ്റു​ക​യും ചെ​യ്യു​ന്ന ഭ​യാ​ന​ക​മാ​യ ദു​ര​വ​സ്ഥ​യ്ക്കാ​ണ് ഭാ​ര​തം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.
നി​യ​മ​ന​ത്തി​ലെ അ​ട്ടി​മ​റി-2023​ലെ നി​യ​മം
ഒ​രു സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ സു​താ​ര്യ​ത ആ​രം​ഭി​ക്കു​ന്ന​ത് അ​തി​ന്‍റെ ത​ല​പ്പ​ത്തു​ള്ള ക​മ്മി​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ലൂ​ടെ​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ 324-ാം അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ നി​യ​മി​ക്കു​ന്ന​തി​ന് പാ​ർ​ല​മെ​ന്‍റ് നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്.
2023 മാ​ർ​ച്ച് 2-ന് ​സു​പ്രീം കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഒ​രു ച​രി​ത്ര വി​ധി പു​റ​പ്പെ​ടു​വി​ച്ചു. പാ​ർ​ല​മെ​ന്‍റ് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി, ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​യി​രി​ക്ക​ണം എ​ന്നാ​യി​രു​ന്നു വി​ധി. എ​ന്നാ​ൽ ആ ​വി​ധി​യു​ടെ നി​ഷ്പ​ക്ഷ​ത​യെ മ​റി​ക​ട​ക്കാ​ൻ 2023 ഡി​സം​ബ​ർ 12ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം പാ​സാ​ക്കി. അ​തി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ സ​മി​തി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി, പ​ക​രം പ്ര​ധാ​ന​മ​ന്ത്രി നോ​മി​നേ​റ്റ് ചെ​യ്യു​ന്ന ഒ​രു കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടു​ത്തി. മൂ​ന്നം​ഗ സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷം ഭ​ര​ണ​പ​ക്ഷ​ത്താ​കു​ന്ന​തോ​ടെ, ത​ങ്ങ​ൾ​ക്ക് ഇ​ഷ്‌​ട​മു​ള്ള​വ​രെ​മാ​ത്രം തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ത​ല​പ്പ​ത്ത് നി​യ​മി​ക്കാ​ൻ വ​ഴി​തു​റ​ന്നു.
ഫോം ​ആ​റി ലെ ​മാ​റ്റ​വും സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​വും
പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ ന​ട​പ​ടി​യു​ടെ മ​റ​വി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ വെ​ട്ടി​മാ​റ്റ​പ്പെ​ട്ടു. പു​തി​യ വോ​ട്ട് ചേ​ർ​ക്കാ​നു​ള്ള ഫോം ​ആ​റി​നോ​ടൊ​പ്പം ഒ​രു അ​ധി​ക ഡി​ക്ല​റേ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്ത​താ​ണ് വി​വാ​ദ​മാ​യ​ത്. അ​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി​യി​ല്ലെ​ന്ന​തും പി​ന്നീ​ട് തെ​ളി​ഞ്ഞു. ഇ​തി​നി​ടെ ക​മ്മി​ഷ​നി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.
സെ‌​ക‌്ഷ​ൻ 16- വി​വാ​ദ​മാ​യ നി​യ​മ​പ​രി​ര​ക്ഷ
ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ത്ത് വാ​യി​ക്കേ​ണ്ട​താ​ണ് 2023ലെ ​പു​തി​യ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 16. ഇ​ത​നു​സ​രി​ച്ച് പ​ദ​വി​യി​ൽ ഇ​രി​ക്കു​മ്പോ​ൾ മാ​ത്ര​മ​ല്ല, സ്ഥാ​ന​മൊ​ഴി​ഞ്ഞ ശേ​ഷ​വും കേ​സ് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ഔ​ദ്യോ​ഗി​ക കൃ​ത്യ​മാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്കും സം​ര​ക്ഷ​ണം ല​ഭി​ക്കും. സാ​ധാ​ര​ണ​യാ​യി പൊ​തു​സേ​വ​ക​ർ​ക്കു​ള്ള സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളി​ൽ “ന​ല്ല വി​ശ്വാ​സ​ത്തി​ൽ ചെ​യ്ത പ്ര​വൃ​ത്തി’ എ​ന്ന് നി​ബ​ന്ധ​ന​യു​ണ്ട്. അ​തും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു എ​ന്നാ​ണ് നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​പ​ണ​ങ്ങ​ൾ-ഒ​രു പ​ഠ​നം
പ​ശ്ചി​മ ബം​ഗാ​ൾ, മ​ഹാ​രാ​ഷ‌്ട്ര, ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ മ​റ​വി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​വ​യെ​ല്ലാം ആ​രോ​പ​ണ​ങ്ങ​ളാ​ണ്, എ​ന്നു പ​റ​ഞ്ഞ് ത​ടി​ത​പ്പാ​ൻ ശ്ര​മി​ച്ചേ​ക്കാം. പ​ക്ഷെ ഇ​തി​നെ​ല്ലാം മ​റു​പ​ടി പ​റ​യേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നാ​ണ്. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ബി​എ​ൽ​ഒ​മാ​ർ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ന​ട​ത്തി​യി​രു​ന്ന സ​ർ​വേ​ക​ൾ​ക്ക് പ​ക​രം ഡ​ൽ​ഹി​യി​ലി​രു​ന്ന് അ​ൽ​ഗോ​രി​തം ഉ​പ​യോ​ഗി​ച്ച് വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ക്കു​ന്ന​ത്.
വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ഈ ​ക്ര​മ​ക്കേ​ടി​നെ കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി 2025 മു​ത​ൽ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച​ത് വെ​റും രാ​ഷ്ട്രീ​യ ആ​രോ​പ​ണ​മ​ല്ല, മ​റി​ച്ച് സ്ഥാ​പ​ന​ത്തി​നു​ള്ളി​ലെ യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു എ​ന്ന് ഇ​തോ​ടെ തെ​ളി​ഞ്ഞു. നി​യ​മ​ന പ്ര​ക്രി​യ​യി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന നി​ഷ്പ​ക്ഷ സ​മി​തി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും, വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നാ​കൂ.
ന​മ്മു​ടെ ചോ​ദ്യം
ഒ​രു ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ വോ​ട്ട​റെ സം​ബ​ന്ധി​ച്ച് കാ​ര്യം വ​ള​രെ ല​ളി​ത​മാ​ണ്: ത​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​ക​ണം. അ​ത് അ​ന്യാ​യ​മാ​യി വെ​ട്ടി​മാ​റ്റ​പ്പെ​ട്ടാ​ൽ ചോ​ദ്യം​ചെ​യ്യാ​ൻ ത​നി​ക്ക് അ​വ​കാ​ശ​മു​ണ്ടാ​ക​ണം. വോ​ട്ട​വ​കാ​ശം അ​പ​ഹ​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ജീ​വ​നാ​ന്ത ക​വ​ചം ഉ​ണ്ടാ​ക​രു​ത്.
ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​വ​സാ​ന വാ​ക്ക് വോ​ട്ട​റു​ടേ​ത് ത​ന്നെ​യാ​യി​രി​ക്ക​ണം. ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളും പൗ​ര​ന്‍റെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ പൊ​ൻ​അ​ക്ഷ​ര​ങ്ങ​ളാ​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടും. ആ ​പോ​രാ​ട്ട​വീ​ഥി​ക​ളി​ൽ മു​ൻ​നി​ര​യി​ൽ നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ എ​ന്നെ സം​ബ​ന്ധി​ച്ച് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണ്.
ഭ​ര​ണ​ഘ​ട​ന​യും പൗ​ര​ന്‍റെ വോ​ട്ട​വ​കാ​ശ​വും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ ഈ ​പോ​രാ​ട്ട​വും സ​മ​ര​ങ്ങ​ളും തു​ട​ർ​ന്നു കൊ​ണ്ടേ​യി​രി​ക്കും.

നി​യ​മ​സ​ഭ​യി​ൽ ഇ​ന്നു പ്ര​മേ​യം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. എ​സ്ഐ​ആ​റി​ന്‍റെ (തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം) പേ​രി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​മോ മു​ൻ​കൂ​ട്ടി​യു​ള്ള അ​റി​യി​പ്പു​ക​ളോ ഇ​ല്ലാ​തെ, ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ർ​ഹ​രാ​യ പൗ​ര​ന്മാ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നു നീ​ക്കം​ചെ​യ്ത​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്യാ​നേ​ഷ്കു​മാ​റി​നെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​ത​ന്നെ പ്ര​മേ​യം കൊ​ണ്ടു വ​രു​ന്ന​ത്.
രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു നി​യ​മ​സ​ഭ ഇ​ത്ത​ര​മൊ​രു പ്ര​മേ​യം പാ​സാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ച​ട്ടം 118 പ്ര​കാ​ര​മാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​നം​ത​ന്നെ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
ദേ​ശീ​യ ത​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും കൂ​ട്ട​രും ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​രു​ന്ന​താ​ണ് വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം. ക​മ്മി​ഷ​ന്‍റെ നി​ഷ്പ​ക്ഷ​ത​യി​ൽ ഗു​രു​ത​ര സം​ശ​യം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​ൻ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ നീ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നു പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.
പാ​ർ​ശ്വ​വ​ത്‌​ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, യു​വ​വോ​ട്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ വോ​ട്ട​വ​കാ​ശം സാ​ങ്കേ​തി​ക തി​രി​മ​റി, അ​പാ​ക​ത എ​ന്നി​വ​യി​ലൂ​ടെ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. ന​ട​പ​ടി ബി​ജെ​പി ഇ​ത​ര സ​ർ​ക്കാ​രു​ക​ൾ ഭ​രി​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും മാ​തൃ​ക​യാ​ക്കി​യേ​ക്കും. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ ത​ല​ത്തി​ലെ സ​മ​ര​ത്തി​ന് ആ​ക്കം കൂ​ട്ടാ​നും ഇ​ത് ഉ​പ​ക​രി​ക്കും.
കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ സ​മീ​പ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗു​രു​ത​ര ആ​ശ​ങ്ക​ക​ളും ആ​രോ​പ​ണ​ങ്ങ​ളും രാ​ജ്യ​ത്തു​ട​നീ​ളം ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. 1960ലെ ​വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ഇ​ല​ക‌്‌​ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രു​ടെ അ​ധി​കാ​രം സോ​ഫ്‌​റ്റ്‌​വേ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കി.
ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ഭ​ര​ണ​കൂ​ട സ്വാ​ധീ​ന​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​തെ പൂ​ർ​ണ​മാ​യും നി​ഷ്പ​ക്ഷ​മാ​യും പ്ര​വ​ർ​ത്തി​ക്ക​ണം. ക​മ്മി​ഷ​ന്‍റെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​നം അ​തി​ന്‍റെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഇ​ല്ലാ​താ​ക്കി. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 326 ഉ​റ​പ്പു​ന​ൽ​കു​ന്ന പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​ണ് വോ​ട്ട​വ​കാ​ശ​മെ​ന്നും അ​തു ക​വ​ർ​ന്നെ​ടു​ത്തെ​ന്നും പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment