ഐ​സി​സി അ​ണ്ട​ർ 19 പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ൽ: ആ​റാ​ടാ​ൻ ഇ​ന്ത്യ

ഹ​രാ​രെ: ഐ​സി​സി അ​ണ്ട​ർ 19 പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ ഇ​ന്ന് സെ​മി​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​റ​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ജ​യ്യ​രാ​യി സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് വ​ലി​യ മേ​ധാ​വി​ത്വ​മു​ണ്ട്.

ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം (അ​ഞ്ച് ത​വ​ണ) ക​പ്പു​യ​ർ​ത്തി​യ ഇ​ന്ത്യ ഇ​ത്ത​വ​ണ​യും ലോ​ക കി​രീ​ട​ത്തി​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്പോ​ൾ ആ​റാം കി​രീ​ട​ത്തി​നു​ള്ള ക​ലാ​ശ​പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

ആ​യു​ഷ് മാ​ത്രെ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ത്തി​ലും ജ​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ നാ​ലി​ൽ ജ​യം നേ​ടി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ബാ​റ്റ് & ബോ​ൾ
വെ​ടി​ക്കെ​ട്ട് തു​ട​ക്കം ന​ൽ​കു​ന്ന ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി​യി​ൽ തു​ട​ങ്ങു​ന്നു ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് ക​രു​ത്ത്. അ​ഞ്ച് മ​ത്സ​ര​ത്തി​ൽ​നി​ന്ന് ര​ണ്ട് അ​ർ​ധ​സെ​ഞ്ചു​റി സ​ഹി​തം 196 റ​ണ്‍​സ് വൈ​ഭ​വ് നേ​ടി.

മി​ന്നും ഫോ​മി​ലു​ള്ള വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ടു (ര​ണ്ട് അ​ർ​ധ​സെ​ഞ്ചു​റി​യ​ട​ക്കം 199 റ​ണ്‍​സ്), ഓ​ൾ റൗ​ണ്ട​ർ വി​ഹാ​ൻ മ​ൽ​ഹോ​ത്ര (ഒ​രു സെ​ഞ്ചു​റി​യ​ട​ക്കം 172 റ​ണ്‍​സ്) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം നി​ർ​ണാ​യ​ക​മാ​കും. ആ​രോ​ണ്‍ ജോ​ർ​ജും ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യും ബാ​റ്റിം​ഗ് ക​രു​ത്താ​ണ്.

Related posts

Leave a Comment