ഇടവേള തെറിക്കുമോ? അമ്മയില്‍ കൂടുതല്‍ വിമതര്‍ വരുന്നു

ദിലീപ് വിഷയത്തില്‍ അമ്മയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ തലത്തിലേക്ക്. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ദിലീപിനെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചവരില്‍ മുന്നില്‍ നിന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ബാബുവിനെ സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ മോഹന്‍ലാലിനു മേല്‍ വലിയ സമ്മര്‍ദമാണ് ഉണ്ടാകുന്നതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

സംഘടനയ്ക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ നേതൃത്വം ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിദേശത്ത് ഷൂട്ടിങ് തിരക്കുകളിലായ മോഹന്‍ ലാല്‍ തിരിച്ചു വന്നാലുടന്‍ അടിയന്തിര തീരുമാനങ്ങള്‍ സംഘടന കൈക്കൊള്ളും.

Related posts