രുചിയേറിയ ഭക്ഷണ സാധനങ്ങള്‍! കാഞ്ഞിരപ്പള്ളിക്കു വരൂ… പാതിവിലയ്ക്ക് വയറു നിറയെ ഭക്ഷണം കഴിക്കാം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് പ​കു​തി വി​ല ന​ൽ​കി​യാ​ൽ വ​യ​റു നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ക്കാം. കാ​ഞ്ഞി​ര​പ്പ​ള്ളി – ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ പ​ഴ​യ​പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം ക​പ്പ​പ്പ​റ​മ്പ് ലെ​യ്നി​ൽ കാ​ഞ്ഞി​ര​വി​ള​യി​ൽ ഷു​ക്കൂ​ർ ഇ​ക്കാ​ന്‍റെ ഇ​ഫ്താ​ർ ഫു​ഡ് സ്റ്റോ​റി​ലാ​ണ് വി​ല കു​റ​ച്ച് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. രാ​വി​ലെ 6.30 മു​ത​ൽ 10.30 വ​രെ​യും വൈ​കു​ന്നേ​രം 4.30 മു​ത​ൽ 7.30 വ​രെ​യു​മാ​ണ് ഇ​ഫ്താ​ർ ഫു​ഡ് സ്റ്റോ​റി​ന്‍റെ സ​മ​യം.

രു​ചി​യേ​റി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ വി​ല കു​റ​ച്ച് വി​ൽ​ക്കു​ന്ന​തെ​ന്ന് ഷു​ക്കൂ​ർ പ​റ​ഞ്ഞു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ൽ കൊ​ഴു​പ്പോ ക​ള​റോ രു​ചി​യോ കു​ട്ടാ​ൻ യാ​തൊ​രു ഐ​റ്റ​വും ചേ​ർ​ക്കാ​തെ ത​നി നാ​ട​ൻ രീ​തി​യി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​ണ് ഷു​ക്കൂ​റി​ന്‍റെ ല​ക്ഷ്യം.

ഭ​ക്ഷ​ണം പാ​ഴ്സ​ൽ വാ​ങ്ങു​ന്ന​തി​നാ​യി ഷു​ക്കൂ​റി​ന്‍റെ ഇ​ഫ്താ​ർ ഫു​ഡ് സ്റ്റോ​റി​ൽ ഉ​പ​ഭോ​ക്താ​താ​ക്ക​ളു​ടെ തി​ര​ക്കേ​റെ​യാ​ണ്. പൊ​റോ​ട്ട​യ്ക്ക് ആ​റു രൂ​പ​യാ​ണ് വി​ല. ച​പ്പാ​ത്തി, അ​പ്പം, ദോ​ശ, ഇ​ഡ്ഡ​ലി, ഇ​ടി​യ​പ്പം എ​ന്നി​വ​യ്ക്ക് അ​ഞ്ചു രൂ​പ മാ​ത്രം. പ​ച്ച​ക്ക​പ്പ പു​ഴു​ങ്ങി​യ ഒ​രു സെ​റ്റി​ന് 15 രൂ​പ​യും നൈ​സ് പ​ത്തി​രി​ക്ക് 2.50 രൂ​പ​യും ക​ട​ല​ക്ക​റി, കി​ഴ​ങ്ങ് ക​റി എ​ന്നി​വ​യ്ക്ക് പ​ത്തു​രൂ​പ​യും മു​ട്ട​ക്ക​റി​ക്ക് 15 രൂ​പ​യു​മാ​ണ് വാ​ങ്ങു​ന്ന​ത്. പ​ച്ച​മീ​ൻ ക​റി​ക്ക് മു​പ്പ​തു രൂ​പ​യാ​ണ് വി​ല.

ഒ​രു മാ​സ​ത്തി​നു ശേ​ഷം ദേ​ശീ​യ​പാ​ത 183 ന്‍റെ ഓ​ര​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്ത് മ​റ്റൊ​രു ക​ട​യും തു​റ​ക്കാ​ൻ ഷു​ക്കൂ​റി​ന് പ്ലാ​നു​ണ്ട്. അ​മി​ത​ലാ​ഭം വാ​ങ്ങി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്ക​രു​തെ​ന്ന നി​ശ്ച​യ​ത്തി​ലാ​ണ് ഷു​ക്കൂ​റി​ന്‍റെ ഹോ​ട്ട​ൽ ന​ട​ത്തിപ്പ്.

Related posts