സാധാരണക്കാർ മുടിഞ്ഞെങ്കിലെന്ത്? ഇ​ന്ത്യ​യി​ൽ ശ​ത​കോ​ടീശ്വ​ര​ന്മാ​രു​ടെ എ​ണ്ണം കൂ​ടി; രാ​ജ്യ​ത്തെ 77.4 ശ​ത​മാ​നം സ​ന്പ​ത്ത് 10 ശ​ത​മാ​നം വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ കൈകളില്‍

ദാ​വോ​സ്: ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം​കൊ​ണ്ട് 18 പു​തി​യ ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ എ​ണ്ണം 119 ആ​യി. 28 ല​ക്ഷം കോ​ടി​യാ​ണ് ഇ​വ​രു​ടെ ആ​കെ സ​ന്പ​ത്തെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​യാ​യ ഓ​ക്സ്ഫാ​മി​ന്‍റെ വാ​ർ​ഷി​ക പ​ഠ​ന റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം​കൊ​ണ്ട് ഒ​രു ശ​ത​മാ​നം വ​രു​ന്ന അ​തി​സ​ന്പ​ന്ന​രു​ടെ സ​ന്പ​ത്തി​ൽ 36 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ പ​കു​തി​യോ​ളം​വ​രു​ന്ന ദ​രി​ദ്ര​രു​ടെ സ​ന്പ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മാ​ണ്. ആ​കെ സ​ന്പ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഏ​താ​നും ചി​ല അ​തി സ​ന്പ​ന്ന​രു​ടെ കൈ​ക​ളി​ലാ​ണ്.

ഇ​ന്ത്യ​യി​ലെ 10 ശ​ത​മാ​നം വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ലാ​ണ് രാ​ജ്യ​ത്തെ 77.4 ശ​ത​മാ​നം സ​ന്പ​ത്തു​ള​ള​ത്. ജ​ന​സം​ഖ്യ​യു​ടെ അ​റു​പ​ത് ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത് ദേ​ശീ​യ സ​ന്പ​ത്തി​ന്‍റെ 4.8 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

സ​ന്പ​ത്തി​ന്‍റെ വി​ത​ര​ണ​ത്തി​ലു​ള്ള ക​ടു​ത്ത അ​സ​ന്തു​ലി​ത​ത്വം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ ത​ന്നെ ത​കി​ടം​മ​റി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. വേ​ൾ​ഡ് എ​ക്ക​ണോ​മി​ക് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Related posts