ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ട്രെ​യി​ൻ കോ​ച്ചു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് 200 അ​ത്യാ​ധു​നി​ക ബ്രോ​ഡ്‌​ഗേ​ജ് പാ​സ​ഞ്ച​ർ കോ​ച്ചു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള വ​ൻ ക​രാ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ റൈ​റ്റ്‌​സ് ലി​മി​റ്റ​ഡ് ആ​ദ്യ 20 കോ​ച്ചു​ക​ള​ട​ങ്ങി​യ ട്രെ​യി​ൻ റെ​യ്ക്ക് അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​ക്കു കൈ​മാ​റും.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള കോ​ച്ചു​ക​ളു​ടെ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച് ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ മ​ന്ത്രി ഷെ​യ്ഖ് റ​ബീ​ഉ​ൽ ആ​ലം ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​വി​ടെ പാ​ർ​ല​മെ​ന്‍റിനെ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. 2026 ജൂ​ൺ മു​ത​ൽ 2027 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ 200 ​ബ്രോ​ഡ്‌​ഗേ​ജ് കോ​ച്ചു​ക​ളും ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​മാ​യി മാ​റും.

ബം​ഗ്ലാ​ദേ​ശി​ലേ​ക്കു​ള്ള കോ​ച്ച് ക​യ​റ്റു​മ​തി പ​ദ്ധ​തി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റൈ​റ്റ്‌​സ് ലി​മി​റ്റ​ഡ് സി​എം​ഡി രാ​ഹു​ൽ മി​ത്ത​ൽ അ​റി​യി​ച്ചു. കോ​ച്ചു​ക​ളു​ടെ മാ​തൃ​ക​ക​ൾ​ക്ക് ഇ​തി​ന​കം ത​ന്നെ ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.നി​ല​വി​ൽ കോ​ച്ചു​ക​ളു​ടെ അ​ന്തി​മ നി​ർ​മാ​ണ​വും ഫി​നി​ഷി​ങ് ജോ​ലി​ക​ളും അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ദ്യ​ത്തെ 20 കോ​ച്ചു​ക​ൾ ര​ണ്ടു​മാ​സ​ത്തി​ന​കം അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തോ​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ വേ​ഗ​ത ഇ​നി​യും വ​ർ​ധി​പ്പി​ക്കും. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ന്നെ പ​ര​മാ​വ​ധി റെ​യ്ക്കു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ വി​ത​ര​ണ​ത്തി​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യി മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ റെ​യ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ശ​ക്ത​മാ​കു​ന്ന റെ​യി​ൽ​വേ ബ​ന്ധം ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള റെ​യി​ൽ​വേ സ​ഹ​ക​ര​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പു​തി​യ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മു​ൻ​പും ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യ്ക്കാ​യി വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ റൈ​റ്റ്‌​സി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു മു​ൻ​പ് 120 ബ്രോ​ഡ്‌​ഗേ​ജ് എ​ൽ​എ​ച്ച്.​ബി പാ​സ​ഞ്ച​ർ കോ​ച്ചു​ക​ൾ, 36 ബ്രോ​ഡ്‌​ഗേ​ജ് ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ, 10 മീ​റ്റ​ർ ഗേ​ജ് ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ എ​ന്നി​വ റൈ​റ്റ്‌​സ് ലി​മി​റ്റ​ഡ് ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​ച്ചി​രു​ന്നു.കോ​ച്ചു​ക​ൾ ന​ൽ​കു​ന്ന​തി​ന് പു​റ​മെ, ബം​ഗ്ലാ​ദേ​ശി​ലെ നി​ര​വ​ധി റെ​യി​ൽ​വേ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ​ദ്ധ​തി​ക​ളു​ടെ വി​ക​സ​ന​ത്തി​ലും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഈ ​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം പ​ങ്കാ​ളി​യാ​ണ്. പു​തി​യ 200 കോ​ച്ചു​ക​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ ബം​ഗ്ലാ​ദേ​ശി​ലെ റെ​യി​ൽ​വേ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി-​വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment