മേ​യ് മാ​സ​ത്തെ പ​രി​ശോ​ധ​ന; 159 മ​രു​ന്ന് സാ​മ്പി​ളു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​ത്; ഒ​രെ​ണ്ണം വ്യാ​ജ​നെ​ന്ന് ഗ്ര​ഡ്‌​സ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വി​പ​ണി​യി​ലി​റ​ങ്ങു​ന്ന മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ഡ്ര​ഗ്സ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​മാ​സ പ​രി​ശോ​ധ​ന​യി​ൽ 159 മ​രു​ന്ന് സാ​മ്പി​ളു​ക​ൾ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടൊ​പ്പം അ​സ​മി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ഒ​രു മ​രു​ന്ന് സാ​മ്പി​ൾ പൂ​ർ​ണ​മാ​യും വ്യാ​ജ​നാ​ണെ​ന്നും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ ആ​കെ 159 സാ​മ്പി​ളു​ക​ളി​ൽ 46 എ​ണ്ണം കേ​ന്ദ്ര ല​ബോ​റ​ട്ട​റി​ക​ളി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ബാ​ക്കി 113 സാ​മ്പി​ളു​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡ്ര​ഗ് ടെ​സ്റ്റിം​ഗ് ലാ​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ 169 സാ​മ്പി​ളു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യും ഒ​രെ​ണ്ണം വ്യാ​ജ​നാ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

സാ​ധാ​ര​ണ​ക്കാ​ർ നി​ത്യേ​ന ആ​ശ്ര​യി​ക്കു​ന്ന പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. പാ​ര​സി​റ്റ​മോ​ൾ, പ്ര​മേ​ഹ രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മെ​റ്റ്‌​ഫോ​ർ​മി​ൻ കോ​മ്പോ​ക​ൾ , ആ​ന്‍റി​ബ​യോ​ട്ടി​ക്കാ​യ അ​മോ​ക്സി​ലി​ൻ ഫോ​ർ​മു​ലേ​ഷ​നു​ക​ൾ, വി​വി​ധ വി​റ്റാ​മി​ൻ സ​പ്ലി​മെ​ന്‍റുക​ൾ, ചു​മ​യ്ക്കു​ള്ള സി​റ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ചി​ല ബാ​ച്ചു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​സ​മി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വ്യാ​ജ മ​രു​ന്ന് മ​റ്റൊ​രു പ്ര​മു​ഖ ക​മ്പ​നി​യു​ടെ ബ്രാ​ൻ​ഡ് നാ​മം ദു​രു​പ​യോ​ഗം ചെ​യ്ത് അ​ന​ധി​കൃ​ത നി​ർ​മാ​താ​ക്ക​ൾ നി​ർ​മി​ച്ച​താ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഈ ​വ്യാ​ജ മ​രു​ന്നി​ന്‍റെ കൃ​ത്യ​മാ​യ രാ​സ​ഘ​ട​ന​യും രോ​ഗ​വി​വ​ര​ങ്ങ​ളും അ​ഥോ​റി​റ്റി നി​ല​വി​ൽ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പു​ല​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

1940-ലെ ​ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക്സ് ആ​ക്ട് പ്ര​കാ​രം, ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന രീ​തി​യി​ൽ മ​റ്റൊ​രു മ​രു​ന്നി​ന്‍റെ​യോ ക​മ്പ​നി​യു​ടെ​യോ പേ​ര് വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​വ​യാ​ണ് സ്പൂ​രി​യ​സ് (വ്യാ​ജ​ൻ) എ​ന്ന വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി ഇ​ത്ത​രം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും വ്യാ​ജ​വു​മാ​യ മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ നി​ന്ന് ഉ​ട​ൻ പി​ടി​ച്ചെ​ടു​ക്കാ​നും ഒ​ഴി​വാ​ക്കാ​നും സം​സ്ഥാ​ന ഡ്ര​ഗ് റ​ഗു​ലേ​റ്റ​ർ​മാ​രു​മാ​യി ചേ​ർ​ന്ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment