ലങ്കന്‍ പര്യടനത്തിനു തയാറായി ടീം ഇന്ത്യ

മും​ബൈ: താ​ര​ങ്ങ​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് കാ​ണാ​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ ര​ണ്ടു മാ​സം കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. ഇ​ന്ത്യ​ന്‍ ടീം ​ഓ​ഗ​സ്റ്റി​ല്‍ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ള്‍ക്കാ​യി ശ്രീ​ല​ങ്ക​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

കൊ​റോ​ണ വൈറ​സ് വ്യാ​പ​ന ഭീ​ഷ​ണി​യെ​ത്തു​ട​ര്‍ന്ന് രാ​ജ്യം മു​ഴു​വ​ന്‍ ലോ​ക്ക്ഡൗ​ണി​ലാ​യ​പ്പോ​ള്‍ ക്രി​ക്ക​റ്റ് ക​ള​മെ​ല്ലാം ഒ​ഴി​ഞ്ഞു. താ​ര​ങ്ങ​ളെ​ല്ലാം വീ​ടു​ക​ളി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞു​കൂ​ടി.

ഇ​തി​നു​ശേ​ഷം ക്രി​ക്ക​റ്റ് ലോ​കം വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ ത​യാ​റാ​കു​ക​യാ​ണ്. വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റ് ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ പ​ര്യ​ട​ന​ത്തി​ന് ബി​സി​സി​ഐ പ​ച്ച​ക്കൊ​ടി ശ്രീ​ല​ങ്ക ക്രി​ക്ക​റ്റി​നെ (എ​സ്എ​ല്‍സി) കാ​ണി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇ​നി ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​രി​ന്‍റെ അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ല്‍ മ​തി.പ​ര്യ​ട​നത്തി​ല്‍ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും അ​ത്ര​ത​ന്നെ ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​ത് ജൂ​ണി​ല്‍ ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു.

പ​ര​മ്പ​ര ന​ട​ത്തു​ന്ന​തി​ന് എ​സ്എ​ല്‍സി​ക്ക് രാ​ജ്യ​ത്തി​ന്‍റെ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡ്-19​ന്‍റെ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന രാ​ജ്യ​ത്തേ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്കു​ക​ള്‍ക്ക് ഇ​ള​വു​ക​ള്‍ വ​ന്ന​തോ​ടെ ശ്രീ​ല​ങ്ക​യു​ടെ വി​നോ​ദ​സ​ഞ്ചാ​രം ഓ​ഗ​സ്റ്റിൽ‍ പു​ന​രാ​രം​ഭി​ച്ചേക്കും. ഇ​തു​കൊ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ല​ങ്ക​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കു​മെ​ന്നാ​ണ് എ​സ്എ​ല്‍സി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍.

ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി 20 ടൂ​ര്‍ണ​മെ​ന്‍റി​ന് ശ്രീ​ല​ങ്ക​യാ​ണ് ആ​തി​ഥേ​യ​രാ​കു​ന്ന​ത്. ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​ന്‍ ശ്രീ​ല​ങ്ക​യ്ക്ക് ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ല്‍നി​ന്ന് (എ​സി​സി) അ​നു​മ​തി ല​ഭി​ച്ചു.

ഈ ​ടൂ​ര്‍ണ​മെ​ന്‍റ് യു​എ​ഇ​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ സെ​പ്റ്റം​ബ​റി​ല്‍ ന​ട​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു​ള്ള അ​വ​കാ​ശം പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഇ​ഷാ​ന്‍ മാ​നി ശ്രീ​ല​ങ്ക​യ്ക്ക് ന​ല്‍കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment