അ​നു​വാ​ത​മി​ല്ലാ​തെ ജീ​വ​ന​ക്കാ​രി​യെ ചും​ബി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ പുറ​ത്ത് വി​ട്ടു; പി​ന്നീ​ട് എ​ട്ടി​ന്‍റെ പ​ണി​വാ​ങ്ങി​ക്കൂ​ട്ടി ഇ​ന്ത്യ​ക്കാ​ര​ൻ

താ​യ്‌​ലാ​ൻ​ഡി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യോ​ട് ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി മോ​ശ​മാ​യി പെ​രു​മാ​റി​യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തെ​യും അ​ത് ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​വീ​ഡി​യോ.

മോ​നു അ​സ്മി എ​ന്ന വ്യ​ക്തി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ട് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തും അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ൽ അ​യാ​ൾ ത​ന്നെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ​യ്ക്ക് എ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളോ​ട് കാ​ണി​ക്കു​ന്ന ഇ​ത്ത​രം അ​നാ​ദ​ര​വ് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​ല​രും പ്ര​തി​ക​രി​ച്ചു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലേ​ക്ക് ഇ​ത് ന​യി​ക്കു​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് വീ​ഡി​യോ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് താ​യ്‌​ലാ​ൻ​ഡ് അ​ധി​കൃ​ത​രോ ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റോ നി​ല​വി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

 

 

 

Related posts

Leave a Comment