ഇങ്ങനെയൊക്കെ ചെയ്യാമോ‍? വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി ഇ​ന്ന​സെ​ന്‍റ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഫെ​യ്സ് ബു​ക്കി​ൽ മ​റ്റും വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ സി​നി​മാ​താ​ര​വും മു​ൻ എം​പി​യു​മാ​യ ടി.​വി. ഇ​ന്ന​സെ​ന്‍റ് സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി.

തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്കാ​ണു ഇ​ന്ന​സെ​ന്‍റ് പ​രാ​തി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ക​യും എ​ൽ​ഡി​എ​ഫി​ന്‍റെ പ​ല പൊ​തു പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്ന ത​ര​ത്തി​ൽ തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ വ്യാ​ജ പോ​സ്റ്റ​റു​ക​ളും പ്ര​സ്താ​വ​ന​ക​ളും ത​യാ​റാ​ക്കി ഫെ​യ്സ്ബു​ക്ക്, വാ​ട്ട്സ് ആ​പ്പ്, ടെ​ല​ഗ്രാം തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ വേ​ദി​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ ഫെ​യ്സ്ബു​ക്കി​ൽ മ​റു​പ​ടി ന​ൽ​കി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന്നും വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നു ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു.

Related posts

Leave a Comment