സ​ർ​ക്കാ​ർ ത​ങ്ങ​ളെ മ​നഃ​പൂ​ർ​വം ദ്രോ​ഹി​ക്കുന്നു;  അ​ന്ത​ർ സം​സ്ഥാ​ന ബ​സുകളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

കൊ​ച്ചി: ബ​സ് വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കു​ന്ന മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്‍റ​ര്‍​സ്റ്റേ​റ്റ് ബ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​ബി​ഒ​എ) പ്ര​ഖ്യാ​പി​ച്ച അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​മ​രം ആ​രം​ഭി​ച്ചു. അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നു മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കു​ന്നു​വെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ക​ല്ല​ട സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ത​ങ്ങ​ളെ മ​നഃ​പൂ​ർ​വം ദ്രോ​ഹി​ക്കു​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് നാ​നൂ​റോ​ളം ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ‍​ത്തി​വ​ച്ച​ത്. ഇ​ത​ര​സം​സ്ഥാ​ന ബ​സു​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടു​മെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി ബ​സു​ട​മ​ക​ളു​ടെ വ​ര​വ്. ഓ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് എ​ന്ന പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

നാ​നൂ​റോ​ളം ബ​സു​ക​ളാ​ണു സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി പോ​കു​ന്ന​വ​രെ സ​മ​രം കാ​ര്യ​മാ​യി ബാ​ധി​ക്കും. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും ദി​വ​സ​ങ്ങ​ൾ കൂ​ടു​മ്പോ​ഴു​ള്ള ട്രെ​യി​ൻ സ​ർ​വീ​സും മാ​ത്ര​മാ​കും ഇ​വ​രു​ടെ ആ​ശ്ര​യം.

Related posts