പ​ലി​ശ​നി​ര​ക്കു കു​റ​യും

interest-sമും​ബൈ: കേ​ന്ദ്ര​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ പ​ലി​ശ കു​റ​യാ​ൻ വ​ഴി​തെ​ളി​ക്കു​മെ​ന്നു നി​ക്ഷേ​പ ബാ​ങ്ക​ർ​മാ​ർ. കേ​ന്ദ്ര​ത്തി​ന്‍​റെ ക​ട​മെ​ടു​പ്പു ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​ണു കാ​ര​ണം. അ​ടു​ത്ത ബു​ധ​നാ​ഴ്ച ചേ​രു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍​റെ പ​ണ​ന​യ ക​മ്മി​റ്റി (എം​പി​സി) റീ​പോ നി​ര​ക്കി​ൽ 0.25 ശ​ത​മാ​നം കു​റ​വ് വ​രു​ത്തു​മെ​ന്നു ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക മെ​റി​ൽ ലി​ഞ്ച് പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​റോ​ടെ 0.75 ശ​ത​മാ​നം ക​ണ്ടു പ​ലി​ശ​നി​ര​ക്കി​ൽ കു​റ​വു വ​രു​മെ​ന്നാ​ണു മെ​റി​ൽ ലി​ഞ്ച് ക​രു​തു​ന്ന​ത്. ബ​ജ​റ്റി​ൽ 3.2 ശ​ത​മാ​നം ധ​ന​ക​മ്മി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു ക​ട​മെ​ടു​പ്പ് കു​റ​വാ​കും. ഇ​ക്കൊ​ല്ലം 3.5 ല​ക്ഷം കോ​ടി രൂ​പ​യേ ക​ട​പ്പ​ത്ര​മി​റ​ക്കി എ​ടു​ക്കു​ന്നു​ള്ളൂ. ല​ഘു​സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​തു മൂ​ല​മാ​ണി​ത്.

ക​ട​പ്പ​ത്ര​മി​റ​ക്ക​ൽ കു​റ​യു​ന്ന​തു പ​ലി​ശ​നി​ര​ക്കു താ​ഴാ​ൻ പ്രേ​ര​ണ​യാ​കും. അ​പ്പോ​ൾ റി​സ​ർ​വ് ബാ​ങ്കി​ന്‍​റെ നി​ര​ക്കു കു​റ​യ്ക്ക​ൽ വേ​ഗം ബാ​ങ്കു​ക​ളു​ടെ വാ​യ്പ-​നി​ക്ഷേ​പ പ​ലി​ശ​ക​ളി​ലും പ്ര​തി​ഫ​ലി​ക്കും.ഡി​സം​ബ​റി​ലെ യോ​ഗ​ത്തി​ൽ എം​പി​സി നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

Related posts