യു​വ​രാ​ജി​ന്‍റെ പോ​രാ​ട്ട വീ​ര്യ​വും കാ​ത്തി​ല്ല; ഡ​ൽ​ഹി​ക്കെ​തി​രെ മും​ബൈ​യ്ക്ക് തോ​ൽ​വി

മും​ബൈ: യു​വ​രാ​ജ് സിം​ഗി​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തിനും മും​ബൈ ഇ​ന്ത്യ​ൻ​സി​നെ തോ​ൽ​വി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ മും​ബൈ​യ്ക്ക് 37 റ​ൺ​സി​ന്‍റെ തോ​ൽ​വി. ഡ​ൽ​ഹി ഉ​യ​ര്‍​ത്തി​യ 213 റ​ൺ​സ് പി​ന്‍​തു​ട​ര്‍​ന്ന മും​ബൈ​യു​ടെ പോ​രാ​ട്ടം 19.2 ഓ​വ​റി​ൽ ഒ​മ്പ​തി​ന് 176 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. പ​രി​ക്കേ​റ്റ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റെ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല.

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി യു​വ​രാ​ജ് മും​ബൈ ഇ​ന്നിം​ഗ്സി​ന് നെ​ടും​തൂ​ണ്‍ ആ​യെ​ങ്കി​ലും കൂ​റ്റ​ൻ ല​ക്ഷ്യം മ​റി​ക​ട​ക്കാ​നാ​യി​ല്ല. 35 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സും സ​ഹി​തം 53 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. ക്രു​ണാ​ൽ പാ​ണ്ഡ്യ(15 പ​ന്തി​ൽ 32), ക്വ​ന്‍റ​ൺ ഡി​കോ​ക്ക്(16 പ​ന്തി​ൽ 27), കി​റോ​ൺ പൊ​ള്ളാ​ഡ്(13 പ​ന്തി​ൽ 21) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. എ​ന്നാ​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം എ​ത്തി​പ്പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഡ​ൽ​ഹി​ക്ക് വേ​ണ്ടി കാ​ഗി​സോ റ​ബാ​ഡും ഇ​ഷാ​ന്ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, യു​വ​താ​രം ഋ​ഷ​ഭ് പ​ന്തി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ലാ​യി​രു​ന്നു ഡ​ൽ​ഹി കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 27 പ​ന്തി​ല്‍ നി​ന്ന് ഏ​ഴു വീ​തം ബൗ​ണ്ട​റി​യും സി​ക്‌​സു​മാ​യി പ​ന്ത് 78 റ​ണ്‍​സെ​ടു​ത്തു. ജ​സ്പ്രീ​ത് ബും​റ​യ​ട​ക്ക​മു​ള്ള മും​ബൈ ബൗ​ള​ർ​മാ​രെ നി​ഷ്പ്ര​ഭ​രാ​ക്കി​യാ​യി​രു​ന്നു പ​ന്തി​ന്‍റെ ബാ​റ്റിം​ഗ്. വെ​റും 18 പ​ന്തി​ല്‍ നി​ന്നാ​ണ് ഋ​ഷ​ഭ് പ​ന്ത് അ​ര്‍​ധ സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്. പ​ന്തി​നു പു​റ​മെ ശി​ഖ​ര്‍ ധ​വാ​ന്‍ (43), കോ​ളി​ന്‍ ഇ​ന്‍​ഗ്രാം (47) എ​ന്നി​വ​രും ഡ​ല്‍​ഹി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

മും​ബൈ​ക്കാ​യി മി​ച്ച​ല്‍ മ​ക്ലെ​ന്‍​ഗ​ന്‍ മൂ​ന്നും ബും​റ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ബെ​ൻ ക​ട്ടിം​ഗ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.​അ​വ​സാ​ന പ​ന്തി​ല്‍ ബും​റ​യ്ക്ക് പ​രി​ക്കേ​റ്റ​ത് ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ബും​റ വീ​ണ​തോ​ടെ പ​ന്ത് അ​ട​ക്ക​മു​ള്ള​വ​ർ സ​മീ​പ​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യി​രു​ന്നു.

Related posts