ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്ക് തോ​ൽ​വി; ക്രൊ​യേ​ഷ്യ​യെ അ​ട്ടി​മ​റി​ച്ച് ഹം​ഗ​റി

വെ​യി​ൽ​സ്: യൂ​റോ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ക്രൊ​യേ​ഷ്യ​ക്കു ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഹം​ഗ​റി നാ​ലാം റാ​ങ്കു​കാ​രാ​യ ക്രൊ​യേ​ഷ്യ​യെ അ​ട്ടി​മ​റി​ച്ചു.

ഒ​രു ഗോ​ളി​നു ലീ​ഡ് ചെ​യ്ത​ശേ​ഷ​മാ​ണ് ക്രൊ​യേ​ഷ്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 13-ാം മി​നി​റ്റി​ൽ ആ​ന്ദെ റെ​ബി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​ക്കു ലീ​ഡ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യി​ൽ ആ​ദം സ​ലാ​യി​യും ര​ണ്ടാം പ​കു​തി​യി​ൽ മേ​റ്റ് പ​ട്കാ​യി​യും നേ​ടി​യ ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ൽ ഹം​ഗ​റി അ​ട്ടി​മ​റി വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു.

ഇ ​ഗ്രൂ​പ്പി​ൽ ക്രൊ​യേ​ഷ്യ, സ്ളോ​വാ​ക്യ, ഹം​ഗ​റി, വെ​യി​ൽ​സ് ടീ​മു​ക​ൾ​ക്കു മൂ​ന്നു പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. ഇ​തി​ൽ വെ​യി​ൽ​സ് ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണു ക​ളി​ച്ചി​ട്ടു​ള്ള​ത്.

Related posts