സ്റ്റോക്സിന് സെഞ്ചുറി; ഗുജറാത്തിനെതിരെ പൂ​നയ്ക്ക് ജയം

poonaപൂ​ന: ഐപിഎല്ലിൽ ബെൻ സ്റ്റോക്സിന്‍റെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റിയുടെ മി​ക​വി​ല്‍ ഗുജറാത്ത് ലയൺസിനെതിരെ പൂ​ന സൂ​പ്പ​ര്‍ജ​യന്‍റിന് അഞ്ച് വിക്കറ്റ് വിജയം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗുജറാത്ത് 19.5 ഓ​വ​റി​ല്‍ 161 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന 19.5 ഓ​വ​റി​ല്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

63 പന്തിൽ 103 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സിന്‍റെ തകർപ്പൻ ബാറ്റിംഗാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. ഒരു ഘട്ടത്തിൽ നാലിന് 42 റൺസെന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിൽക്കുകയായിരുന്ന പൂനയെ സ്റ്റോക്സും മ​ഹേ​ന്ദ്ര​സിം​ഗ് ധോണിയും(26) ചേർന്നുള്ള കൂട്ടുക്കെട്ടാണ് രക്ഷപ്പെടുത്തിയത്. ഡാ​നി​യ​ല്‍ ക്രി​സ്റ്റി​ന്‍(17) പുറത്താകാതെ നിന്നു. ഗുജറാത്തിന്‍റെ മലയാളി താരം ബേസിൽ തമ്പി നാല് ഓവറിൽ 35 റൺസ് വിട്ടുകൊടുത്തു രണ്ട് വിക്കറ്റ് നേടി.

ടോസ് നേടിയ പൂന ഗുജറാത്തിനെ ബാറ്റിംഗ് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ ബ്രണ്ടൻ മക്കല്ലം(27 പന്തിൽ 45), ഇഷാൻ കിഷൻ(24 പന്തിൽ 31) എന്നിവരുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. പൂനയ്ക്ക് വേണ്ടി ജയദേവ് ഉനാദ്കഡും ഇമ്രാൻ താഹീറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Related posts