ഇറാന് മാനുഷിക സഹായം നല്‍കുമെന്ന് ചൈന

ബീ​​​ജി​​​ങ്: ഇ​​​റാ​​​ന്‍, ഇ​​​റാ​​ക്ക്, ജോ​​​ര്‍ദാ​​​ന്‍, ലബ​​​ന​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ള്‍ക്ക് അ​​​ടി​​​യ​​​ന്ത​​​ര മാ​​​നു​​​ഷി​​​ക സ​​​ഹാ​​​യം ന​​​ല്‍കു​​​മെ​​​ന്ന് ചൈ​​​ന. ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ലി​​​ന്‍ ജി​​​യാ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ലെ യു​​​ദ്ധം ഇ​​​റാ​​​നി​​​ലെ​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ചൈ​​​ന​​​യ്ക്ക് ദുഃ​​ഖ​​​മു​​​ണ്ടെ​​​ന്നും വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ലി​​​ന്‍ പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി മാ​​​നു​​​ഷി​​​ക സ​​​ഹാ​​​യം വേ​​​ണ​​​മെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ചൈ​​​ന സ​​​ഹാ​​​യം ന​​​ല്‍കു​​​ന്ന​​​തെ​​​ന്ന് ലി​​​ന്‍ പ​​​റ​​​ഞ്ഞു. യു​​​ദ്ധം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ല്‍ ര​​ണ്ട​​ര കോ​​ടി ആ​​​ളു​​​ക​​​ളെ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളാ​​​ക്കി. ഇ​​​റാ​​​നൊ​​​പ്പം ജോ​​​ര്‍ദാ​​​ന്‍, ലബ​​​നന്‍, ഇ​​​റാ​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളെ​​​യും യു​​​ദ്ധം ബാ​​​ധി​​​ച്ചു. ല​​​ബ​​​ന​​​നി​​​ല്‍ 80,000-ത്തോ​​​ളം ആ​​​ളു​​​ക​​​ള്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളാ​​​യി മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞാ​​​ഴ്ച ഇ​​​റാ​​​നി​​​ല്‍ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ചൈ​​​ന 20,0000 യു​​​എ​​​സ് ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യം ന​​​ല്‍കി​​​യി​​​രു​​​ന്നു.​​​ ഇ​​​റാ​​​നു​​​മാ​​​യി ന​​​ല്ല സൗ​​​ഹൃ​​​ദം പു​​​ല​​​ര്‍ത്തു​​​ന്ന ചൈ​​​ന, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ അ​​​മേ​​​രി​​​ക്ക​​​യോ​​​ടും ഇ​​​സ്ര​​യേ​​​ലി​​​നോ​​​ടും നേ​​​ര​​​ത്തെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Related posts

Leave a Comment