സ​മ​യം തീ​രു​ന്നു, ഇ​റാ​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്: തു​ട​ർ സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കു​ള്ള ആ​ലോ​ച​ന​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നു​​​ള്ള സ​​​മ​​​യം തീ​​​രു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഒ​​​രു​​​മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ലം കാ​​​ണാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ഗം തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​റാ​​​നി​​​ൽ ഒ​​​ന്നും അ​​​വ​​​ശേ​​​ഷി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. അ​മേ​രി​ക്ക​ൻ പ​താ​ക​യാ​ൽ മൂ​ടി​യ പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നു നേ​രെ ചു​വ​ന്ന രേ​ഖ​ക​ൾ നീ​ളു​ന്ന ഭൂ​പ​ട​വും ട്രം​പ് പോ​സ്റ്റ് ചെ​യ്തു.

ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ട്രം​​​പ് ഇ​​​ന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യും സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്ത​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

നേ​​​ര​​​ത്തേ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​വേ​​​ള​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് സ​​​ഹാ​​​യം ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും ബെ​​​യ്ജിം​​​ഗി​​​ൽ​​​നി​​​ന്ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ണ്ടാ​​​യി​​​ല്ല. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി മ​​​ധ്യ​​​സ്ഥ​​​ർ വ​​​ഴി അ​​​മേ​​​രി​​​ക്ക​​​യെ ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തു തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​റാ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​തേ​​​സ​​​മ​​​യം, നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Related posts

Leave a Comment