മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ഐഎസ്‌ഐ; പാക് ചാരസംഘടന തോറ്റുപോകും, കാരണമിതാണ്

isiപാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ യുദ്ധതന്ത്രം ഇന്ത്യയ്ക്ക് തലവേദനയാകുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യയെ ആക്രമിക്കാന്‍ മുന്‍പ് ഐഎസ്‌ഐ ആവിഷ്കരിച്ച് ഒട്ടുമിക്ക തന്ത്രങ്ങളും പാളിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ചുവടുമാറ്റമാണ് പാക് ചാരസംഘടന ലക്ഷ്യമിടുന്നതെന്നാണ് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള്‍ കാര്യമായ ഫലം കാണാഞ്ഞതിനേത്തുടര്‍ന്ന് കിഴക്കന്‍ ഭാഗത്ത് പുതിയ ഭീകര താവളം രൂപീകരിച്ച് അവിടെ നിന്ന് ആക്രമിക്കാനാണ് പുതിയ പദ്ധതി.

അടുത്തിടെ തായ്‌ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മാരിസോട്ടില്‍ പുതിയ ഭീകര ക്യാമ്പ് ഐഎ സ്‌ഐ സ്ഥാപിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു. ഇന്ത്യയെ അക്രമിക്കാന്‍ വേണ്ടി ്മ്യാന്‍മാറിലെ രോഹിങ്ക്യാ മുസ്ലീമുകള്‍ക്ക് ഭീകരവാദത്തിനുള്ള പരിശീലനം നല്‍കുന്നുമുണ്ട്. പാക് താലിബാന്റെ ട്രെയിനിംഗ് ഗ്രൂപ്പായ ഹര്‍ക്കത്ത്-ഉള്‍-ജിഹാദ് അല്‍-ഇസ്ലാമി അര്‍ക്കാന, ചില ഖാലിസ്ഥാനി പോരാളികള്‍ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് മാവോയിസ്റ്റ് ഭീകരക്യാമ്പും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതായി ഒരു ഭീകരന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഭീകരവാദം വളര്‍ത്തുന്നതിനായി ഐഎസ്‌ഐ ഇവിടേക്ക് പണവും ആയുധങ്ങളും ഒഴുക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. രോഹിങ്ക്യാ മുസ്ലിം നേതാവ്  മൗലാന അബ്ദുള്‍ കുദ്ദൂസും ലഷ്കര്‍-ഇ- തൊയ്ബ സ്ഥാപക നേതാവ് ഹാഫിസ് സയ്യിദും തമ്മില്‍ അടുത്തിടെ ഇവിടെ കൂടിക്കാഴ്ച്ച നടത്തിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും പ്രതിരോധ കാര്യങ്ങളില്‍ മ്യാന്‍മാറുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയെ അക്രമിക്കുക ഐഎസ്‌ഐയ്ക്ക് അത്ര എളുപ്പമാവില്ല. മാത്രമല്ല ഇന്തോ-മ്യാന്‍മാര്‍ ബോര്‍ഡറിലെ ഭീകരവാദത്തിനെതിരേ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം മ്യാന്‍മാര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നു വേണമെങ്കില്‍ പറയാം. 1995ലെ ഓപ്പറേഷന്‍ ഗോള്‍ഡന്‍ ബേഡ് തന്നെ ഉദാഹരണം. രണ്ടു രാജ്യങ്ങളും ചേര്‍ന്നുള്ള ഓപ്പറേഷനായാണ് വിലയിരുത്തുന്നതെങ്കിലും പദ്ധതി പ്ലാന്‍ ചെയ്തതും നടപ്പിലാക്കിയതും ഇന്ത്യന്‍ സൈന്യം തന്നെയായിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ ജൂണില്‍ അതിര്‍ത്തിയിലെ ഭീകരരുടെ ക്യാമ്പ് ആക്രമിച്ച ഇന്ത്യന്‍ നടപടിയും മ്യാന്‍മറിന്റെ മൗനാനുവാദത്തോടെയായിരുന്നു.

പിന്നെയൊരു പ്രശ്‌നമുള്ളത് ചൈനയാണ.് ചൈനയിലെ യുനാനില്‍ നിന്നും വരുന്ന അനധികൃത ആയുധങ്ങള്‍ മ്യാന്‍മാര്‍ വഴിയാണ് ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കെത്തുന്നത്. മ്യാന്‍മാറിന്റെ പ്രദേശങ്ങളില്‍ ഇന്ത്യയേക്കാള്‍ സ്വാധീനമുള്ള ചൈന ഭീകരവാദികളെ സഹായിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഭയപ്പെടേണ്ടതുള്ളൂ. മ്യാന്‍മാര്‍ സൈന്യത്തിന് ആവശ്യമുള്ള ആയുധങ്ങള്‍ നല്‍കുന്നത് ഇന്ത്യയാണെന്നുള്ളതിനാല്‍ അവര്‍ക്ക് ഇന്ത്യയുടെ താത്പര്യങ്ങള്‍ ഒട്ടും അവഗണിക്കാനാവില്ല. അതിനാല്‍ തന്നെ അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്കെല്ലാം മ്യാന്‍മാര്‍ സേനയുടെ പിന്തുണ പ്രതീക്ഷിക്കുകയുമാവാം. അതുകൊണ്ട് ഐഎസ്‌ഐയുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ ഇന്ത്യയ്ക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ലെന്നു കരുതാം.

Related posts