ഐഎസ് സംഘത്തിൽ 14 മലയാളികൾ! ഒരാള്‍ കേ​ര​ള​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്നു സൂ​ച​ന; പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ മോ​ചി​ത​രാ​യ 14 മ​ല​യാ​ളി ഐ​എ​സ് ഭീ​ക​ര​രി​ലൊ​രാ​ൾ കേ​ര​ള​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്നു സൂ​ച​ന.

താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം ബാ​ഗ്രാം ജ​യി​ലി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച ഐ​എ​സ് സം​ഘ​ത്തി​ൽ കു​റ​ഞ്ഞ​ത് 14 മ​ല​യാ​ളി​ക​ളെ​ങ്കി​ലും ഉ​ണ്ടെ​ന്നു ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റാ​ക്കി​ൽ അ​ബൂബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​എ​സ് രൂ​പം​കൊ​ണ്ട സ​മ​യ​ത്ത് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ രൂ​പീ​കൃ​ത​മാ​യ ഉ​പ​വി​ഭാ​ഗ​മാ​ണ് ഐ​എ​സ്കെ​പി (ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ഖു​റാ​സാ​ൻ പ്ര​വി​ശ്യ).

സ​ല​ഫി ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ഇ​വ​ർ അ​ഫ്ഗാ​ൻ-​പാ​ക് അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക​ൾ ഇ​പ്പോ​ഴും കാ​ബൂ​ളി​ൽ തു​ട​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന​ക​ൾ. 2014ൽ ​ഇ​റാ​ക്കി​ലെ മൊ​സൂ​ൾ ന​ഗ​രം ഐ​എ​സ് പി​ടി​ച്ച​തോ​ടെ​യാ​ണ് മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള 14 പേ​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു തി​രി​ച്ച​ത്.

ഇ​തി​ൽ ചി​ല​ർ നം​ഗാ​ർ​ഹ​റി​ലാ​ണുള്ള​ത്. മ​ല​യാ​ളിസം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പാ​ക് പൗ​ര​ന്മാ​രെ കാ​ബൂ​ളി​ലെ തു​ർ​ക്ക്മെ​നി​സ്ഥാ​ൻ എം​ബ​സി​യി​ൽ സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ താ​ലി​ബാ​ൻ പി​ടി​കൂ​ടി​യി​രു​ന്നു.

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഫോ​ട​നം ന​ട​ന്ന വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

അ​തേ​സ​മ​യം, കാ​ബൂ​ളി​ൽ സ്ഥി​തി​ഗ​തി​ക​ൾ അ​നു​ദി​നം വ​ഷ​ളാ​വു​ക​യാ​ണ്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഹാ​ഖാ​നി ശൃം​ഖ​ല​യ്ക്കാ​ണ് കാ​ബൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം.

ശൃം​ഖ​ല​യു​ടെ ത​ല​വ​ൻ സി​റാ​ജു​ദ്ദി​ൻ ഹാ​ഖാ​നി താ​ലി​ബാ​ന്‍റെ ആ​റം​ഗ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ 12 അം​ഗ ഭ​ര​ണ​സ​മി​തി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ സ​മ്മ​ർ​ദം തു​ട​രു​ക​യാ​ണ്.

മു​ൻ സ​ർ​ക്കാ​രി​ലെ ഏ​താ​നും​ പേ​രെ​ക്കൂടി ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

Related posts

Leave a Comment