കാ​ല്‍​തെ​റ്റി മ​ല​യു​ടെ ചെ​രി​വി​ല്‍ പ​തി​ച്ചു; മ​ല​യാ​ളി​യെ ര​ക്ഷി​ച്ച് ഇ​റ്റാ​ലി​യ​ന്‍ വ്യോ​മ​സേ​ന


കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യ്ക്ക് സ​മാ​ന​മാ​യ സം​ഭ​വം ഇ​റ്റ​ലി​യി​ലും. മ​ഞ്ഞു​മ​ല​യി​ലെ മ​ല​യി​ടു​ക്കി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ഇ​റ്റാ​ലി​യ​ന്‍ വ്യോ​മ​സേ​ന​യാ​ണ് ര​ക്ഷി​ച്ച​ത്.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 2400 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള മ​ല​യി​ല്‍ ഇ​റ്റാ​ലി​യ​ന്‍ സു​ഹൃ​ത്തു​മൊ​ത്ത് ട്ര​ക്കി​ങ്ങി​ന് പോ​യ കാ​ല​ടി കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി അ​നൂ​പ് കോ​ഴി​ക്കാ​ട​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

റോ​മി​ന് സ​മീ​പ​മു​ള്ള അ​ബ്രൂ​സേ​യി​ലെ മ​യി​യേ​ല എ​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​നൂ​പ് കാ​ല്‍​തെ​റ്റി മ​ല​യു​ടെ ച​രി​വി​ലേ​യ്ക്ക് പ​തി​ക്കു​ക​യും മ​ഞ്ഞി​ല്‍ പു​ത​ഞ്ഞു​പോ​കു​ക​യും ചെ​യ്തു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യെ​ങ്കി​ലും രാ​ത്രി​യാ​യ​തി​നാ​ല്‍ ശ്ര​മം ഉ​പേ​ക്ഷി​ച്ചു. വ്യോ​മ​സേ​ന​യെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ്യോ​മ​സേ​ന​യു​ടെ രാ​ത്രി പ​റ​ക്കാ​ന്‍ ക​ഴി​വു​ള്ള ഹെ​ലി​കോ​പ്റ്റ​ര്‍ എ​ത്തു​ക​യും അ​തി​ശൈ​ത്യ​ത്തി​ല്‍ അ​വ​ശ​നാ​യ അ​നൂ​പി​നെ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ​ഹാ​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും അ​നൂ​പ് ന​ന്ദി അ​റി​യി​ച്ചു.

Related posts

Leave a Comment