യുവ കോവിഡ് രോഗിയ്ക്ക് തന്റെ വെന്റിലേറ്റര്‍ നല്‍കി സ്വയം മരണം വരിച്ച് പുരോഹിതന്‍ ! ഡോണ്‍ ജ്യൂസപ്പെ ബെറദെല്ലിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോകം…

കോവിഡ്19 ഏറ്റവുമധികം നാശം വിതയ്ക്കുന്നത് ഇറ്റലിയാണ്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെ മരിച്ചു വീഴുന്നത്, ഇറ്റലിയ്ക്കകത്തെ രാജ്യങ്ങളായ വത്തിക്കാനിലും സാന്‍മാരിനോയിലും നിരവധി ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ ലോകത്തെ വികാരഭരിതരാക്കുകയാണ്.

ശ്വസന സഹായി മറ്റൊരു രോഗിക്ക് വിട്ടു നല്‍കി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഇറ്റലിയിലുള്ള പുരോഹിതന്‍.

72കാരനായ ഡോണ്‍ ജ്യൂസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസന സഹായി നല്‍കിയത്.

ഡോണ്‍ മിലാനിലെ കാസ്നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനാണ്. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശ്വാസം കഴിക്കാന്‍ അദ്ദേഹം പാടുപെട്ടു. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്ടര്‍മാര്‍ അദേഹത്തിന് ശ്വസനസഹായി നല്‍കി.

എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പകരം, അസുഖം മൂര്‍ച്ഛിച്ച് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നല്‍കാന്‍ അദ്ദേഹം ഡോക്ടര്‍മാരോട് പറയുകയായിരുന്നു.

ഏറെ താമസിയാതെ ഡോണ്‍ മരണപ്പെടുകയും ചെയ്തു. ഡോണിന്റെ നന്മയെ വാഴ്ത്തുകയാണ് ലോകം ഇപ്പോള്‍.

Related posts

Leave a Comment