ജേക്കബ്തോമസിനെ തിരുത്തി വിജിലൻസ്; ജേ​ക്ക​ബ് തോ​മ​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ കൂട്ടത്തോടെ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ജേ​ക്ക​ബ് തോ​മ​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കി. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ എ​ൻ.​സി. അ​സ്താ​ന​യാ​ണ് ജേ​ക്ക​ബ് തോ​മ​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

വി​ജി​ല​ൻ​സി​ലെ മൂ​ന്നം​ഗ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജേ​ക്ക​ബ് തോ​മ​സ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ വി​ജി​ല​ൻ​സ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് മൂ​ന്നം​ഗ സ​മി​തി ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

2016, 2017 കാ​ല​യ​ള​വി​ൽ പു​റ​ത്തി​റ​ക്കി​യ 31 ഉ​ത്ത​ര​വു​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​സ്താ​ന റ​ദ്ദാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത്് ഇ​താ​ദ്യ​മാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വു​ക​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കു​ന്ന​ത്.

Related posts