ന​ടു​റോ​ഡി​ൽ ഭാ​ഗ്യ​ദേ​വ​ത പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ​മ​യം..! അ​ബു​ദാ​ബി​യി​ലെ ഒ​രു മ​ല​യാ​ളി പെ​ട്ടെ​ന്നാ​ണ് ആ ​കാ​ഴ്ച ക​ണ്ട​ത്…

രാ​വി​ലെ ഓ​ഫീ​സി​ലേ​ക്ക് തി​ര​ക്കു​പി​ടി​ച്ചു കാ​റി​ൽ പാ​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു അ​ബു​ദാ​ബി​യി​ലെ ഒ​രു മ​ല​യാ​ളി.

പെ​ട്ടെ​ന്നാ​ണ് അ​യാ​ൾ ആ ​കാ​ഴ്ച ക​ണ്ട​ത്. ത​ന്‍റെ കാ​റി​നു മു​ന്നി​ൽ റോ​ഡി​ൽ നോ​ട്ടു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നു..

അ​പ്പോ​ഴേ​ക്കും കാ​റ്റി​ൽ ആ ​നോ​ട്ടു​ക​ൾ പ​റ​ന്നു. സം​ഗ​തി ഒ​റി​ജി​ന​ൽ ആ​ണോ വ്യാ​ജ​നാ​ണോ എ​ന്നൊ​ന്നും നോ​ക്കാ​ൻ മെ​ന​ക്കെ​ട്ടി​ല്ല.

ഓ​ഫീ​സി​ൽ എ​ത്ത​ണം എ​ന്ന കാ​ര്യം പോ​ലും മ​റ​ന്ന് അ​യാ​ൾ കാ​റി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങി നോ​ട്ടു​ക​ൾ പെ​റു​ക്കി​യെ​ടു​ത്തു തു​ട​ങ്ങി.

പി​ന്നാ​ലെ എ​ത്തി​യ വ​ണ്ടി​ക​ളി​ൽ ഉ​ള്ള​വ​രും വ​ണ്ടി ഒ​തു​ക്കി നോ​ട്ട് പെ​റു​ക്കാ​ൻ തു​ട​ങ്ങി.

അ​ബു​ദാ​ബി​യി​ലെ പ്ര​ധാ​ന റോ​ഡി​ലാ​ണ് നോ​ട്ടു​ക​ള്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന കാ​ഴ്ച ക​ണ്ട് ക​ണ്ണു​ക​ള്‍ മ​ഞ്ഞ​ളി​ച്ച ഡ്രൈ​വ​ര്‍​മാ​രും യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി നോ​ട്ടു​ക​ള്‍ വാ​രി​ക്കൂ​ട്ടാ​ന്‍ മ​ത്സ​രി​ച്ച​ത്.

അ​ബു​ദാ​ബി ദി​ശ​യി​ലെ ലാ​സ്റ്റ് എ​ക്സി​റ്റി​നു മു​മ്പു​ള്ള മെ​യി​ന്‍ റോ​ഡി​ലാ​ണ് വാ​ഹ​ന​ത്തി​ല്‍ നി​ന്ന് നോ​ട്ടു​ക​ള്‍ പാ​റി​പ്പ​റ​ന്ന് റോ​ഡി​ല്‍ പ​തി​ച്ച​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നോ​ട്ടു​ക​ള്‍ പാ​റി​പ്പ​റ​ക്കു​ന്ന​തും റോ​ഡി​ല്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന​തും ക​ണ്ട് ഡ​സ​ന്‍ ക​ണ​ക്കി​ന് ഡ്രൈ​വ​ര്‍​മാ​രാ​ണ് കാ​റു​ക​ളും മി​നി​ബ​സു​ക​ളും വാ​നു​ക​ളും മ​റ്റും നി​ര്‍​ത്തി ആ​യി​ര​ക്ക​ണ​ക്കി​ന് ദി​ര്‍​ഹം ശേ​ഖ​രി​ച്ച​ത്. ഇ​ക്കൂ​ട്ട​ത്തി​ല്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും സ്ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ വീ​ഡി​യോ ദൃ​ക്സാ​ക്ഷി​ക​ളി​ല്‍ ഒ​രാ​ള്‍ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച കാ​റി​ല്‍ നി​ന്ന് പ​തി​ന​ഞ്ചു ല​ക്ഷം ദി​ര്‍​ഹ​മാ​ണ് പാ​റി​പ്പ​റ​ന്ന് റോ​ഡി​ല്‍ വീ​ണ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്.

ഈ ​പ​ണം ഏ​തു വ​കു​പ്പി​നു കീ​ഴി​ലു​ള്ള​താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ഏ​താ​യാ​ലും നോ​ട്ടു​ക​ൾ പെ​റു​ക്കി​യെ​ടു​ത്ത​വ​ർ ഇ​പ്പോ​ൾ അ​ടി​ച്ചു​പൊ​ളി​ക്കു​ന്നു​ണ്ടാ​വും.

Related posts

Leave a Comment