സ്നേ​ഹ​ക്കൂ​ടു​ത​ൽ ര​ണ്ടാം ഭാ​ര്യ​യോ​ട്; ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ആദ്യ ഭാര്യ മു​റി​ച്ചു​മാ​റ്റി; രണ്ടാം വിവാഹം ആദ്യഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു…

മു​സാ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം യു​വ​തി മു​റി​ച്ചു​മാ​റ്റി. ര​ണ്ടാം ഭാ​ര്യ​ക്കൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ക​ഴി​യു​ന്ന​താ​യും ത​ന്നെ അ​വ​ഗ​ണി​ക്കു​ന്ന​താ​യും ആ​രോ​പി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ ക​ടും​കൈ പ്ര​യോ​ഗം.

ബു​ധ​നാ​ഴ്ച മു​സാ​ഫ​ർ​ന​ഗ​റി​ലെ മിം​ലാ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. മ​ക്ക​ളി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് യു​വാ​വ് വീ​ണ്ടും വി​വാ​ഹി​ത​നാ​യ​ത്.

ര​ണ്ടാം ഭാ​ര്യ അ​ടു​ത്തി​ടെ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. ഇ​തോ​ടെ ഇ​യാ​ൾ ഏ​താ​നും നാ​ളു​ക​ളാ​യി ര​ണ്ടാം ഭാ​ര്യ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. ഇ​തി​ൽ രോ​ഷം​പൂ​ണ്ടാ​ണ് ആ​ദ്യ ഭാ​ര്യ ക​ടും​കൈ ചെ​യ്ത​ത്. യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ആ​ദ്യ ഭാ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Related posts