വനിതാ ഹോക്കി: ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി

ലണ്ടൻ: വനിതാ ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ പോരാട്ടത്തിൽ അയർലൻഡിനെതിരേ ഇന്ത്യക്ക് തോൽവി. നിശ്ചിത സമയത്തു ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടൗട്ടിൽ 3-1നാണ് അയർലൻഡിന്‍റെ വിജയം.

ഷൂട്ടൗട്ടിൽ അവസരങ്ങൾ പാഴാക്കിയ ഇന്ത്യ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു വിനയായത്. ലോകകപ്പ് ചരിത്രത്തിൽ 40 വർഷങ്ങൾക്കു ശേഷമായിരുന്നു ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നത്.

Related posts