ജപ്പാൻ കുടിവെള്ളവും പണി മുടക്കി; ചേർത്തലയിൽ ശുദ്ധജലക്ഷാമം രൂക്ഷം: ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ദ്രുത​ഗ​തി​യി​ൽ

ചേ​ർ​ത്ത​ല: ജ​പ്പാ​ൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ കു​ഴ​ലി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. ഇ​ന്നു വൈ​കു​ന്നേ​രം ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ചേ​ർ​ത്ത​ല സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ന് സ​മീ​പം റോ​ഡ​രി​കി​ൽ എ​ട്ട​ടി താ​ഴ്ച​യി​ലു​ള്ള 600 എം​എം വ്യാ​സ​മു​ള്ള കു​ഴ​ലി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ഇ​തോ​ടെ പ​ന്പി​ങ് നി​ർ​ത്തു​ക​യും ക​ഞ്ഞി​ക്കു​ഴി, മു​ഹ​മ്മ, മാ​രാ​രി​ക്കു​ളം​വ​ട​ക്ക്, ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം നി​ല​യ്ക്കു​ക​യും​ചെ​യ്തു.

ന​ഗ​ര​സ​ഭ​യി​ലും ത​ണ്ണീ​ർ​മു​ക്കം, പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള​വി​ത​ര​ണം ഭാ​ഗി​ക​മാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ സ്ഥ​ല​ത്ത് ര​ണ്ട​ടി താ​ഴ്ച​യി​ലാ​ണ് ജ​ല​വി​താ​നം.മൂ​ന്നു​പ​ന്പു​ക​ൾ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് വെ​ള്ളം നീ​ക്കി​യ​ത്. നേ​ര​ത്തെ അ​റ്റു​ക​റ്റ​പ്പ​ണി ന​ട​ത്തി​യ ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ് കു​ഴ​ൽ പൊ​ട്ടി​യ​ത്.

കു​ഴ​ൽ​പൈ​പ്പു​ക​ളു​ടെ ചോ​ർ​ച്ച​ക​ൾ പ​രി​ഹ​രി​ച്ച് എ​ത്ര​യും​വേ​ഗം ശു​ദ്ധ​ജ​ല വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts