വർഗീയതക്കെതിരെ യുവാക്കൾ പ്രതിരോധത്തിന്‍റെ ശക്തിയായി മാറണം : എംഎൽഎ

കൊല്ലം: രാ​ജ്യ​ത്ത് വ​ർ​ധി​ച്ച് വ​രു​ന്ന വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ യു​വാ​ക്ക​ൾ പ്ര​തി​രോ​ധ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി മാ​റ​ണ​മെ​ന്ന് ജി ​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ. ഭൂ​രി​പ​ക്ഷ​ത്തി​ന്റെ​യും ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ​യും പേ​ര് പ​റ​ഞ്ഞ് നാ​ട്ടി​ൽ ക​ലാ​പം സൃ​ഷ്ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഛിദ്ര ​ശ​ക്തി​ക​ൾ ക​ലാ​ല​യ​ങ്ങ​ളി​ൽ പോ​ലും ര​ക്തം വീ​ഴ്ത്തു​ക​യാ​ണ്.

വ​ർ​ഗീയ ശ​ക്തി​ക​ളെ ചെ​റു​ത്ത് തോ​ല്പ്പി​ച്ച് രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളും യു​വാ​ക്ക​ളും കൂ​ടു​ത​ൽ ക​രു​ത്തു​റ്റ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്ക​ണ​മെ​ന്നും അദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ​ത്ത​ല ചാ​ണി​ക്ക​ലി​ൽ എ​ഐ​വൈ​എ​ഫ് എ​ഐ​എ​സ്എ​ഫ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേഹം.

സി​പി​ഐ മു​ഖ​ത്ത​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി ​പി പ്ര​ദീ​പ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി ​ഗി​രീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്റ് സു​രാ​ജ് എ​സ് പി​ള്ള, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ റ്റി ​വി​ജ​യ​കു​മാ​ർ, എ ​ഇ​ബ്രാ​ഹിം​കു​ട്ടി, തൃ​ക്കോ​വി​ൽ​വ​ട്ടം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​കെ മ​നോ​ജ് കു​മാ​ർ, എം ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ് ര​വീ​ന്ദ്ര​ൻ, ബേ​ബി​ജോ​യ്, ശ്രീ​ജി​ത്ത് സു​ദ​ർ​ശ​ൻ, സു​ബി​ൻ ബി ​പി​ള്ള എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts