അമ്മയും കലൈഞ്ജറും ഇല്ലാത്ത പോരാട്ടം ആരെ തുണയ്ക്കും‍? സ്റ്റാലിനും പളനിസ്വാമിക്കും നിർണായകം

നിയാസ് മുസ്തഫ


അ​മ്മ ജ​യ​ല​ളി​ത​യും ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി​യും മ​ൺ​മ​റ​ഞ്ഞ​ ശേ​ഷ​മു​ള്ള ആ​ദ്യ ലോക്സഭാ വോട്ടെടുപ്പ് ത​മി​ഴ്നാ​ട്ടി​ൽ പു രോഗമിക്കുന്നു. ത​മി​ഴ്നാ​ട്ടി​ലെ 39 ലോ​ക്സ​ഭാ സീ​റ്റു​ക​ൾ​ക്കൊ​പ്പം 18 നിയമസഭാ സീറ്റിലേക്കുള്ള വോ ട്ടെടുപ്പും ഇന്ന് നടക്കുന്നു. ആകെ 22 നിയമ സഭാ സീറ്റുകളിലേക്കാണ് ഉപതെര ഞ്ഞെ ടുപ്പ് നടക്കുന്നത്. ഇ​ന്ന് 18 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ബാ​ക്കി​യു​ള്ള​ത് മേ​യ് 19നും ​ന​ട​ക്കും.

22 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ 21 സീ​റ്റും നി​ല​വി​ൽ എ​ഐ​എ​ഡി​എം​കെ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണ്. 234 അം​ഗ നി​യ​മ​സ​ഭ​യി​ൽ 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് ഭ​രി​ക്കാ​ൻ വേ​ണ്ട​ത്. ഇ​പ്പോ​ൾ സ്പീ​ക്ക​ർ ഉ​ൾ​പ്പെ​ടെ 108 പേ​രു​ടെ പി​ന്തു​ണ​യാ​ണ് പ​ള​നി​സ്വാ​മി​ സർ ക്കാരിനുള്ളത്.തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 22 മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ത്തു സീ​റ്റി​ലെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ പ​ള​നി​സ്വാ​മി സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി നേ​ടും.

നി​ല​വി​ൽ 88 എം​എ​ൽ​എ​മാ​ർ ഡി​എം​കെ​യ്ക്കു​ണ്ട്. 22 സീ​റ്റി​ലും വി​ജ​യി​ക്കാ​നാ​യാ​ൽ ഡി​എം​കെ​യു​ടെ അം​ഗ​സം​ഖ്യ 110 ആ​വും. കോ​ൺ​ഗ്ര​സി​ന് എ​ട്ട് എം​എ​ൽ​എ​മാ​ർ, ലീ​ഗി​ന് ഒ​രു എം​എ​ൽ​എ. ഇ​വ​രെ കൂ​ട്ടു​പി​ടി​ച്ചാ​ൽ ഭ​ര​ണം ഡി​എം​കെ​യു​ടെ കൈ​ക​ളി​ലി​രി​ക്കും. എ​ഐ​എ​ഡി​എം​കെ​യും ഡി​എം​കെ​യും ത​മ്മി​ൽ നേ​രി​ട്ടു​ള്ള പോ​രാ​ട്ട​മെ​ന്ന് പു​റ​മേ പ​റ​യാ​മെ​ങ്കി​ലും പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ദി​ന​ക​ര​ന്‍റെ അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​ക​വും ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യ​വും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ശ​ക്തി​യാ​ണ്.

അ​തേ​സ​മ​യം ര​ജ​നീ​കാ​ന്ത് പ​ര​സ്യ​മാ​യി ആ​ർ​ക്കും പി​ന്തു​ണ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ദീ സം​യോ​ജ​ന പ​ദ്ധ​തി ഇ​ടം നേ​ടി​യ​ത് അദ്ദേ ഹം പ്ര​ശം​സി​ച്ചി​രു​ന്നു. ഇ​തോ​ടെ ര​ജ​നീ​കാ​ന്ത് ത​ങ്ങ​ളോ​ടൊ​പ്പ​മാ​ണെ​ന്ന പ്ര​ചാ​ര​ണം എ​എ​ഐ​എഡി​എം​കെ ന​ട​ത്തി​. ന​ട​ൻ വി​ജ​യ്‌‌യു​ടെ നി​ല​പാ​ട് ഡി​എം​കെ​യ്ക്കൊ​പ്പ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​മ്മ​യും ക​ലൈ​ഞ്ജ​റു​മി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ത​ങ്ങ​ളു​ടെ നേ​തൃ​ശേ​ഷി തെ​ളി​യി​ക്കേ​ണ്ട​ത് ഡി​എം​കെ​യു​ടെ എം ​കെ സ്റ്റാ​ലി​നും എഐഎ​ഡി​എം​കെ​യു​ടെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​ക്കും ഒ ​പ​നീ​ർ​ശെ​ൽ​വ​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ്. ഫ​ലം പി​ന്നോ​ട്ടാ​യാ​ൽ നേതാക്കൾക്ക് എതിരെ പാർട്ടിക്കു ള്ളിൽ കലാപക്കൊടി ഉയരും.

Related posts