പോലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച;  ജെ​സ്ന​യു​ടെ തി​രോ​ധാ​ന അന്വേഷണം  ക്രൈം ​ബ്രാ​ഞ്ചി​നെ ഏ​ല്പി​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്

പ​ത്ത​നം​തി​ട്ട: റാ​ന്നി മു​ക്കൂ​ട്ടു​ത​റ കു​ന്ന​ത് വീ​ട്ടി​ല്‍ ജ​യിം​സി​ന്‍റെ മ​ക​ളും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മ​നി​ക് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു.

എ​ഡി​ജി​പി സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ന്ന് ഡി​ജി​പി പ​റ​ഞ്ഞെ​ങ്കി​ലും ഇ​തേ​വ​രെ ഒ​രു ന​ട​പ​ടി​യും  എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ദു​രൂ​ഹ​ത​ക​ള്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണം അ​ടി​യ​ന്ത​ര​മാ​യി ക്രൈം ​ബ്രാ​ഞ്ചി​ന് ന​ല്‍​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts