വി​ദേ​ശ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

കൊ​ച്ചി: കോ​വ​ള​ത്ത് വി​ദേ​ശ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി.

പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭര്‍ത്താവാണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സി​ൽ ര​ണ്ടു​പ്ര​തി​ക​ളെ മാ​ത്ര​മേ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ളു. കേ​സി​ല്‍ നാ​ല് പ്ര​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 14നാ​ണ് ലി​ത്വാ​നി​യ സ്വ​ദേ​ശി​നി​യെ കാ​ണാ​താ​യ​ത്. ഒ​രു മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തി​രു​വ​ല്ല​ത്തി​നു സ​മീ​പം പ​ന​ത്തു​റ​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

വി​ഷാ​ദ​രോ​ഗ​ത്തി​നു​ള്ള ചി​കി​ല്‍​സ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു വി​ദേ​ശ ​വ​നി​ത തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്.

Related posts