ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണ് നടക്കുന്നതെന്നും പൊലിസും കേന്ദ്രസേനയും അതിക്രൂരമായാണ് ഇടപെടുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി. മാധ്യമങ്ങൾ ഉള്ളതിനാലാണ് ന്യൂഡൽഹി മേഖലയിൽ പൊലിസ് അതിക്രമത്തിന് മുതിരാത്തത്. മറ്റു പ്രദേശങ്ങളിൽ സ്ഥിതി വ്യത്യസ്തമാണെന്നും ബ്രിട്ടാസ് പറഞ്ഞു.
പ്രതിഷേധത്തിൽ വിദേശ ഇടപെടൽ എന്നാണ് ബിജെപി പറയുന്നത്. ട്രംപിന് മുത്തം കൊടുക്കുന്നവരും ആലിംഗനം ചെയ്യുന്നവരുമാണോ ഇങ്ങനെ പറയുന്നത്. വിമാനത്തിൽ കയറി അഭിജീത്തിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സുരക്ഷാപ്രശ്നമാണെന്നും അവർ വിമാന റാഞ്ചികൾ അല്ലല്ലോ എന്നും ചോദിച്ചു.
വിമാനത്തിൽ കയറി അഭിജിത്തിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സുരക്ഷാ പ്രശ്നമാണെന്ന വിശദീകരണത്തെയും അദ്ദേഹം വിമർശിച്ചു. അവർ വിമാന റാഞ്ചികളല്ല. പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും ബ്രിട്ടാസ് ചോദിച്ചു.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് സംഘടനകൾ ശനിയാഴ്ച ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
