Set us Home Page

കൂടത്തായി ഇനി ജോളി! കൂ​ട​ത്താ​യിക്കേസി​ലെ പ്ര​തി ജോ​ളി​യു​ടെ പേ​ര​ല്ല ഇത്‌…

കേ​ര​ള​ത്തെ ന​ടു​ക്കി​യ കൂ​ട​ത്താ​യി കൊ​ല​ക്കേ​സി​നെ ആ​ധാ​ര​മാ​ക്കി ര​ണ്ടു സി​നി​മ​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന സി​നി​മ​യും ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യ ഡി​നി ഡാ​നി​യ​ൽ‌ നാ​യി​ക​യാ​കു​ന്ന സി​നി​മ​യും.

കൂ​ട​ത്താ​യി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ എ​ടു​ക്കു​ന്നു എ​ന്ന് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത് ഡി​നി ആ​ണ്. താ​ൻ ത​ന്നെ​യാ​ണ് നാ​യി​ക​യാ​കു​ന്ന​തെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഡി​നി പ്ര​ഖ്യാ​പി​ച്ചു. കൂടത്തായി എന്ന പേരിൽ സിനിമയുടെ പോസ്റ്ററും ഫേസ്ബുക്കിൽ പങ്കുവച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തെ​പ്പ​റ്റി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഇ​പ്പോ​ൾ ഡി​നി നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ന് പേ​രും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ളി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കൂ​ട​ത്താ​യിക്കേസി​ലെ പ്ര​തി ജോ​ളി​യു​ടെ പേ​ര​ല്ല ഇ​തെ​ന്നും സ​ന്തോ​ഷം എ​ന്ന​ർ​ഥം വ​രു​ന്ന ജോ​ളി എ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ഡി​നി പ​റ​യു​ന്നു.

ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​വാ​ണ് ഡി​നി ഡാ​നി​യ​ൽ. ചി​ത്ര​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ല​ഭി​ന​യി​ക്കാ​ൻ കാ​സ്റ്റിം​ഗ് കാ​ളും വി​ളി​ച്ചി​ട്ടു​ണ്ട്. റോ​ണെ​ക്സ് ഫി​ലി​പ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വാ​മോ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS