പ്ര​ഥ​മ ദൃ​ഷ്ട്യാ പ​ല​വ്യ​ഞ്ജ​ന ക​ട​യാണ്! പക്ഷേ വിൽക്കുന്നത് മറ്റു പലതും! ജോ​മോ​നെ ഗാ​ന്ധി ന​ഗ​ർ പോ​ലീ​സ് വീണ്ടും പൊക്കി

ഗാന്ധിനഗർ: പ്ര​ഥ​മ ദൃ​ഷ്ടി​യി​ൽ പ​ല​വ്യ​ഞ്ജ​ന ക​ട​യാ​ണെ​ങ്കി​ലും അ​തി​നു​ള്ളി​ൽ മ​ദ്യ​വും നി​രോ​ധി​ക പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും വി​റ്റി​ല്ലെ​ങ്കി​ല് ജോ​മോ​ന് ആ​കെ ഒ​രു ബു​ദ്ധി​മു​ട്ടാ​ണ്.

പ​ല ത​വ​ണ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തെ​ങ്കി​ലും വീ​ണ്ടും അ​തു ത​ന്നെ ആ​വ​ർ​ത്തി​ക്കും. ഇ​ന്ന​ലെ​യും മാ​ന്നാ​നം കു​ട്ടി​പ്പ​ടി മ​ണ്ണൂ​ശേ​രി ജോ​മോ​നെ (49) ഗാ​ന്ധി ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ പ​ല​വ്യ​ഞ്ജ​ന ക​ട​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

നാ​ലു ലീ​റ്റ​ർ വി​ദേ​ശ മ​ദ്യ​വും 5000 രൂ​പ വി​ല വ​രു​ന്ന പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ സു​രേ​ഷ് വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സ​മാ​ന കേ​സി​ൽ മു​ന്പ് പ​ല ത​വ​ണ ഇ​യാ​ളെ പോ​ലീ​സും എ​ക്സൈ​സും പി​ടി​കൂ​ടി​യി​ട്ടു​ള്ള​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment