ജോസ്.കെ.മാണി ഡൽഹിയിൽ,എംപി സ്ഥാനം രാജിവയ്ക്കുമോ ? ആ​കാം​ക്ഷ​യോ​ടെ രാ​ഷ്ട്രീ​യ ലോ​കം


കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി ഡ​ൽ​ഹി​യി​ലെത്തി. രാ​ജ്യ​സ​ഭ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യോ​ടെ രാ​ഷ്ട്രീ​യ ലോ​കം. ഇ​ന്ന​ലെ​യാ​ണു ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ത്തി​നു ഡ​ൽ​ഹി​യി​ലെ​ത്തി​ത്.

ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ദ്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്നു ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ലും അ​ദ്ദേ​ഹം എ​ത്തും. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണു​ന്ന​തി​നാണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​ന്ദ​ർ​ശി​ച്ച ജോ​സ് കെ. ​മാ​ണി​യും തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി​യും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ചേ​ർ​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ത​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​നാ​ണു ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.

ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫ് വി​ട്ടു എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ന്ന​പ്പോ​ൾ രാ​ജ്യ​സ​ഭ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ൽ നി​ന്ന​പ്പോ​ൾ ല​ഭി​ച്ച​താ​ണു രാ​ജ്യ​സ​ഭ എം​പി സ്ഥാ​നം.

Related posts

Leave a Comment