കോട്ടയം: തദ്ദേശത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും സത്യപ്രതിജ്ഞ ചെയ്ത് റിക്കാര്‍ഡിട്ട് ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍.
ത്രിതല പഞ്ചായത്ത് രൂപംകൊണ്ട ശേഷമുള്ള 1995ലെ തെരഞ്ഞെടുപ്പു മുതല്‍ തുടര്‍ച്ചയായി മത്സരിക്കുകയും എല്ലാ തെരഞ്ഞെടുപ്പിലും വിജയിക്കുകയും ചെയ്തു.
ഇന്നലെ കുറവിലങ്ങാട് ഡിവിഷനില്നിന്നുമുള്ള ജില്ലാ പഞ്ചായത്തംഗമായി ഏഴാം തവണയാണ് ജോസ്മോന് സത്യപ്രതിജ്ഞ ചെയ്തത്.21-ാം വയസില്‍ കൊഴുവനാല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍നിന്നാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
2000ലും 2005ലും പഞ്ചായത്തിലേക്കും 2010ല്‍ ഏറ്റുമാനൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്കും 2015ല്‍ കൊഴുവനാൽ പഞ്ചായത്തിലേക്കും കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു.
2020ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യുഡിഎഫില്‍നിന്ന് കിടങ്ങൂര്‍ ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ഡിവിഷനില്‍ ഇത്തവണ നടത്തിയ ഏഴാം അങ്കത്തിലും കേരള കോണ്‍ഗ്രസില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു. ചേര്‍പ്പുങ്കല്‍ സ്വദേശിയാണ്. ഭാര്യ: ജെന്‍സി. മകന്: ജെഫിന്.
