717 മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി വി​ജ​യ്: പൂ​ട്ടു​ന്ന​ത് സ്‌​കൂ​ളു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ ടാ​സ്‌​മാ​ക് മ​ദ്യ​ശാ​ല​ക​ൾ

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം സു​പ്ര​ധാ​ന ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി സി. ​ജോ​സ​ഫ് വി​ജ​യ്. ത​മി​ഴ്‌​നാ​ട്ടി​ലെ സ്‌​കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള 717 ടാ​സ്‌​മാ​ക് മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​നാ​ണു നി​ർ​ദേ​ശം.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി. നി​ല​വി​ൽ 4,765 റീ​ട്ടെ​യി​ൽ മ​ദ്യ​ശാ​ല​ക​ളാ​ണ് ത​മി​ഴ്‌​നാ​ട് സ്റ്റേ​റ്റ് മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​രി​കി​ലു​ള്ള ക​ട​ക​ൾ തി​രി​ച്ച​റി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച 717 മ​ദ്യ​ശാ​ല​ക​ളി​ൽ 276 എ​ണ്ണം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും 186 എ​ണ്ണം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 255 എ​ണ്ണം ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ​ക്കും സ​മീ​പ​ത്താ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ഹ​രി​മു​ക്ത ത​മി​ഴ്‌​നാ​ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന നീ​ക്കം.

മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന വി​ജ​യ്‌‌​യു​ടെ ന​ട​പ​ടി​യെ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്ക​മു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment