മാ​വോ​യി​സ്റ്റ് ബ​ന്ധം: യുവാക്കൾക്കെതിരായ  യു​എ​പി​എ നീ​ക്കി​ല്ല; ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ബു​ധ​നാ​ഴ്ച

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ബു​ധ​നാ​ഴ്ച. യു​എ​പി​എ പ്ര​ത്യേ​ക കോ​ട​തി കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണു വി​ധി പ​റ​യു​ന്ന​തു മാ​റ്റി​യ​ത്. ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു മേ​ൽ ചു​മ​ത്തി​യ യു​എ​പി​എ നീ​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ഗ​വ. പ്ലീ​ഡ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

യു​എ​പി​എ ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​രി​ൽ​നി​ന്നു നി​ർ​ദേ​ശ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​തോ​ടെ, യു​എ​പി​എ നി​ല​നി​ൽ​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് പോ​ലീ​സെ​ന്നു വ്യ​ക്ത​മാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തി​ല്ല. ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​ന്നി​ല്ലെ​ന്നും നി​ല​വി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ നി​ല​നി​ൽ​ക്കു​ന്ന​താ​യും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​രു​വ​രും നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​യി​ലി​ല്ലെ​ന്നു പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. യു​എ​പി​എ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു വാ​ദി​ച്ച പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ എം.​കെ. ദി​നേ​ശ​ൻ, പി​ടി​യി​ലാ​യ​വ​ർ ഏ​തു ദി​വ​സും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ത​യാ​റാ​ണെ​ന്നും പ​റ​ഞ്ഞു. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി വി​ധി അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ പാ​ല​യാ​ട്ടെ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് നി​യ​മ​വി​ദ്യാ​ർ​ഥി അ​ല​ൻ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ർ സ്കൂ​ൾ ഓ​ഫ് ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി താ​ഹ ഫൈ​സ​ൽ (24) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. യു​എ​പി​എ ചു​മ​ത്തി​യ​തി​നെ​തി​രെ അ​ല​ന്‍റെ അ​ച്ഛ​ന​മ്മ​മാ​രാ​യ ഷു​ഹൈ​ബും സ​ബി​ത​യും ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts